എല്‍ഡിഎഫില്‍ കക്ഷികള്‍ അസംതൃപ്തര്‍, മുന്നണി വിട്ടുവരുന്നവരെ സ്വാഗതം ചെയ്യും- കെ.സുധാകരന്‍ 


കെ. സുധാകരൻ | Photo: ANI

കോഴിക്കോട്: എല്‍.ഡി.എഫില്‍ അതൃപ്തരായ കക്ഷികള്‍ക്ക് മുന്നണിവിട്ട് വരേണ്ടി വരുമെന്നും അവരെ യു.ഡി.എഫ്. സ്വാഗതം ചെയ്യുമെന്നും കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന്‍. ഇടതുപക്ഷ ആശയങ്ങളും പരിപാടികളുമുള്ള സംഘടനകള്‍ക്ക് ഇന്ന് കേരളത്തില്‍ തീവ്രവലതുപക്ഷ നയങ്ങള്‍ പിന്തുടരുന്ന മുന്നണിയില്‍ അധികകാലം നില്‍ക്കാനാകില്ല. സ്വത്വം നഷ്ടപ്പെടുത്തി അധികാരപങ്കാളിത്തം എന്ന ഏക അജണ്ടയില്‍ തൃപ്തരാകാത്ത കക്ഷികള്‍ കേരളത്തിലുണ്ടെന്നും അവര്‍ക്ക് മുന്നണിവിട്ട് പുറത്ത് വരേണ്ടിവരുമെന്നും കോഴിക്കോട് നടന്ന ചിന്തന്‍ശിബിരത്തില്‍ അദ്ദേഹം പറഞ്ഞു.

തുടര്‍ഭരണം കേരളത്തില്‍ സര്‍വനാശമാണുണ്ടാക്കിയതെന്നും സംസ്ഥാനത്തിനും ജനതയ്ക്കുമുണ്ടാക്കിയ ഈ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസും യു.ഡി.എഫും ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തിയും യു.ഡി.എഫ്. വിപുലീകരിച്ചും കാലം ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സന്നദ്ധരാണ്.

ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയും നേരിട്ടിട്ടില്ലാത്ത ആരോപണങ്ങളാണ് പിണറായി വിജയന്‍ നേരിടുന്നത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാരിന്റെ പിന്തുണയില്ലായിരുന്നെങ്കില്‍ ഇതിനകം തന്നെ അദ്ദേഹത്തിന് രാജിവെച്ച് ഒഴിയേണ്ടി വരുമായിരുന്നു. ഈ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയും കേന്ദ്രത്തിലെ യജമാനന്മാരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയുമാണ് വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണവും പിന്നീട് നടന്ന എ.കെ.ജി. സെന്റര്‍ ആക്രമണ നാടകവും ആസൂത്രണം ചെയ്യപ്പെട്ടത്.

എ.ഐ.സി.സി. നിഷ്‌കര്‍ഷിക്കുന്ന സമയക്രമം പാലിച്ച് കെ.പി.സി.സി. മുതല്‍ ബൂത്ത് കമ്മറ്റി വരെ പുനസംഘടന പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഭാരവാഹികളുടെ എണ്ണം പുനക്രമീകരിക്കും. കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി മാതൃകയില്‍ ജില്ലാ, നിയോജകമണ്ഡലം തലങ്ങളില്‍ സമിതികള്‍ രൂപികരിക്കും. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പരിശീലനം നിര്‍ബന്ധമാക്കും. വനിതകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കുന്നതിനായി ആഭ്യന്തരപരാതി പരിഹാര കമ്മറ്റികള്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, മുന്നണി വിപുലീകരിക്കണമെന്ന രാഷ്ട്രീയ പ്രമേയം കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ അവതരിപ്പിച്ചിരുന്നു. ഇടതുമുന്നണിയില്‍ അതൃപ്തരായ കക്ഷികളെ യു.ഡി.എഫില്‍ എത്തിക്കണമെന്നും അതിന് കോണ്‍ഗ്രസ് തന്നെ മുന്‍കൈ എടുക്കണമെന്നും വി.കെ. ശ്രീകണ്ഠന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയമായ തീരുമാനങ്ങളില്‍ പല കക്ഷികളും അസംതൃപ്തരാണെന്നും അത് മുതലാക്കാന്‍ സാധിക്കണമെന്നുമാണ് പ്രമേയത്തില്‍ പറയുന്നത്.

Content Highlights: K. Sudhakaran on congress chintan shivir

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented