ഉമ്മന്‍ചാണ്ടിയുടെ മൂല്യം ജനം തിരിച്ചറിയുന്നത് പിണറായി സര്‍ക്കാരിനെ കാണുമ്പോള്‍ - കെ. സുധാകരന്‍


ആധുനിക കേരളത്തിന്റെ ശില്പിയെന്ന് കെ. സുധാകരൻ

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെ.പി.സി.സി. അധ്യക്ഷൻ കെ സുധാകരനും | Photo: മാതൃഭൂമി

തിരുവനന്തപുരം: കേരള ചരിത്രത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിലൊരാളാണ് ഉമ്മൻ ചാണ്ടിയെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ സുധാകരൻ. ആധുനിക കേരളത്തിന്റെ ശില്പിയെന്ന് നിസ്സംശയം പറയാവുന്നയാളാണ് ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നുവെന്ന നേട്ടം കൈവരിച്ചതിൽ ആശംസകളർപ്പിച്ചു കൊണ്ടുള്ളതായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്.

സമസ്ത മേഖലകളും തകർത്തെറിഞ്ഞ് കേരളത്തെ പതിറ്റാണ്ടുകൾ പിന്നോട്ടടിച്ച പിണറായി സർക്കാരിനെ കാണുമ്പോളാണ് ഉമ്മൻ ചാണ്ടി എന്ന ജനകീയ മുഖ്യമന്ത്രിയുടെ മൂല്യം കേരളം തിരിച്ചറിയുന്നത് എന്ന് കുറിപ്പിൽ കെ സുധാകരൻ പറഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നുവെന്ന നേട്ടം ഇനി പ്രിയപ്പെട്ട ഉമ്മൻചാണ്ടിയ്ക്ക് സ്വന്തം. സഭയിൽ 18,728 ദിവസങ്ങൾ പിന്നിട്ട് യാത്ര തുടരുന്ന അദ്ദേഹത്തിന് സ്നേഹാഭിവാദ്യങ്ങൾ.

കേരള ചരിത്രത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിലൊരാളാണ് അദ്ദേഹം. സമാനതകളില്ലാത്ത വികസന മുന്നേറ്റം കൊണ്ട് കേരളത്തിന്റെ മുഖം മാറ്റിയ ഉമ്മൻചാണ്ടിയുടെ ഭരണം നാടിന്റെ സുവർണ്ണ കാലഘട്ടമായി ചരിത്രത്തിലുണ്ടാകും. സമസ്ത മേഖലകളും തകർത്തെറിഞ്ഞ് കേരളത്തെ പതിറ്റാണ്ടുകൾ പിന്നോട്ടടിച്ച പിണറായി സർക്കാരിനെ കാണുമ്പോളാണ് ഉമ്മൻ ചാണ്ടി എന്ന ജനകീയ മുഖ്യമന്ത്രിയുടെ മൂല്യം കേരളം തിരിച്ചറിയുന്നത്.

കൊച്ചിൻ മെട്രോ, കണ്ണൂർ എയർപോർട്ട് , വിഴിഞ്ഞം തുറമുഖം, എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകൾ, ശ്രുതി തരംഗം, കാരുണ്യ, പുതിയ റോഡുകൾ, നൂറിലേറെ വലിയ പാലങ്ങൾ, വർധിപ്പിക്കുകയും ഒരിക്കൽ പോലും മുടങ്ങാതെ കൊടുക്കുകയും ചെയ്ത ക്ഷേമപെൻഷനുകൾ, 4 ലക്ഷത്തിലേറെ വീടുകൾ, പുതിയ സ്കൂളുകൾ - കോളേജുകൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വികസന-ക്ഷേമ പ്രവർത്തനങ്ങൾ കൊണ്ട് ചരിത്രത്തിൽ സുവർണ്ണ ലിപികളിലെഴുതിച്ചേർത്ത പേരാണ് ഉമ്മൻചാണ്ടിയുടേത്.

ആധുനിക കേരളത്തിന്റെ ശില്പിയെന്ന് നിസ്സംശയം പറയാവുന്ന പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞിന് ഒരിക്കൽക്കൂടി ആശംസകൾ.

Content Highlights: k sudhakaran facebook post - oommen chandis one of the best CM

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented