കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി തറഗുണ്ട, മുഖ്യമന്ത്രി മറ്റൊരു ശിവൻ കുട്ടി; ആക്ഷേപവുമായി കെ.സുധാകരൻ


കെ.സുധാകരൻ, വി.ശിവൻകുട്ടി | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയെ അതിരുവിട്ട് വിമർശിച്ച് കെ.പി.സി.സി. അധ്യക്ഷൻ കെ.സുധാകരൻ. വിദ്യാഭ്യാസ മന്ത്രിയെ തറ ഗുണ്ടയെന്നാണ് കെ.സുധാകരൻ വിശേഷിപ്പിച്ചത്. ശിവൻകുട്ടി രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തിൽ മണ്ഡലതലത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ നേമം കമലേശ്വരം ഹാർബർ എൻജിനിയറിങ് ഓഫീസിന് മുന്നിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

ഒരു തറ ഗുണ്ട കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായെന്നും മറ്റൊരു ശിവൻകുട്ടിയായ മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ ഉൾക്കൊള്ളാനാകുമെന്നും കെ.സുധാകരൻ ആക്ഷേപിച്ചു. 'പരിപാവനമായ നിയമസഭയ്ക്ക് അകത്ത് ഗുണ്ടായിസം കാട്ടി ഉടുമുണ്ട് പൊക്കി ആ നിയമസഭയിലെ സ്പീക്കർ ഇരിക്കുന്ന ചേംബർ മുഴുവൻ അടിച്ചുതകർത്ത ഒരു തറഗുണ്ട കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയാണ്.' - കെ.സുധാകരൻ പറഞ്ഞു.

പുതിയ തലമുറയ്ക്ക് റോൾ മോഡൽ ആകേണ്ട വിദ്യാഭ്യാസമന്ത്രിയുടെ സ്ഥാനത്ത് ആഭാസത്തരം മാത്രം കൈമുതലുള്ള വി ശിവൻകുട്ടി ഇരിക്കുന്നതിനെ സാംസ്കാരിക കേരളത്തിന് ഉൾക്കൊള്ളാൻ കഴിയില്ല. ശിവൻകുട്ടിയുടെ മുഖാവരണം ഗുണ്ടായിസത്തിന്റെതാണ്. മന്ത്രിക്ക് വേണ്ട ഗുണവും വിശ്വാസ്യതയും അദ്ദേഹത്തിന് ഇല്ല.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശിവൻകുട്ടി രാജിവെയ്ക്കുന്ന കീഴ്വഴക്കം ഉണ്ടായാൽ എസ്എൻസി ലാവ്നിൻ കേസിൽ സുപ്രീംകോടതിയിൽ നിന്നും പ്രതികൂല വിധിയുണ്ടായാൽ രാജിവെയ്ക്കേണ്ടി വരുമെന്ന ഭയം കൊണ്ടാണ് മുഖ്യമന്ത്രി ഇപ്പോൾ വി ശിവൻകുട്ടിയെ സംരക്ഷിക്കുന്നത്. ക്ഷമിക്കാൻ കഴിയാത്ത കുറ്റമെന്നാണ് നിയമസഭാ കയ്യാങ്കളിക്കേസിനെ സുപ്രീംകോടതി വിശേഷിപ്പിച്ചത്. എന്നിട്ടും കോടതിയിൽ നിരപരാധിത്വം തെളിയിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ലജ്ജാകരമാണ്.

നേമത്തെ വോട്ടർമാർക്ക് പറ്റിയ കൈത്തെറ്റിന്റെ ദുരന്തഫലം അനുഭവിക്കുന്നത് കേരളത്തിലെ ജനങ്ങളാണ്.നിയമസഭ തല്ലിത്തകർത്ത് താണ്ഡവമാടിയ തറഗുണ്ടയുടെ നിലവാരമാണ് വിദ്യാഭ്യാസമന്ത്രിയുടേത്. എംവി രാഘവന്റെ നാഭിക്ക് തൊഴിച്ചത് ഉൾപ്പെടെ നിയമസഭയിൽ ലജ്ജാകരമായ പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്. നാണവും മാനവുംകെട്ട അന്തസില്ലാത്ത എംഎൽഎമാരെ ചുമക്കുന്ന പാർട്ടിയാണ് സിപിഎം. സിപിഎം എംഎൽഎമാരുടെ ഭാഗത്ത് നിന്നും ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾ ഉണ്ടായാൽ അത്ഭുതപ്പെടാനില്ല. ശിവൻകുട്ടിയുടെ രാജിക്കായുള്ള കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പോർമുഖത്തിൽ പങ്കാളികളായി നേമത്തെ വോട്ടർമാർക്ക് പറ്റിയ കൈപ്പിഴ തിരുത്താൻ തയ്യാറാകണമെന്നും സുധാകരൻ അഭ്യർത്ഥിച്ചു.

തിരുവനന്തപുരം സെൻട്രൽ നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിലുള്ള പ്രതിഷേധ ധർണ്ണ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. മന്ത്രിസ്ഥാനം രാജിവെച്ച് ശിവൻകുട്ടി വിചാരണ നേരിടണമെന്ന് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. 'കോടിക്കണക്കിന് മലയാളികളുടെ മുന്നിൽവെച്ച് നിയമസഭയിൽ നടന്ന അതിക്രമത്തിലെ പ്രതികളായ അന്നത്തെ എംഎൽഎമാർ ശിക്ഷിക്കപ്പെട്ടില്ലെങ്കിൽ ഈ രാജ്യത്തെ ജനങ്ങൾക്ക് നിയമവാഴ്ചയിലുളള വിശ്വാസം നഷ്ടപ്പെടും.' സതീശൻ പറഞ്ഞു.

കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി കഴക്കൂട്ടത്തും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വട്ടിയൂർക്കാവിലും യുഡിഎഫ് കൺവീനർ എം എം ഹസ്സൻ വിഴിഞ്ഞത്തും പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, എ എ അസീസ്, പി ജെ ജോസഫ്, സിപി ജോൺ ദേവരാജൻ, അനൂപ് ജേക്കബ്, മാണി സി കാപ്പൻ തുടങ്ങിയവർ വിവിധ ജില്ലകളിലെ പ്രതിഷേധ ധർണയിൽ പങ്കെടുത്തു.140 നിയോജകമണ്ഡലങ്ങളിലെയും സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലായിരുന്നു യു.ഡി.എഫ്. ധർണ.

Content Highlights:K Sudhakaran criticises Minister V Sivankutty


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome jayarajan

2 min

തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ? യുവനേതാവിനെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കണ്ട- ഇ.പി

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ഞെട്ടിച്ച തകര്‍ച്ച, ടുലിപ് മാനിയ!

Jan 30, 2023

Most Commented