കണ്ണൂര്‍: ഷുഹൈബ് വധക്കേസിലെ പ്രതികളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ സി പി എം നടപടി ആത്മാര്‍ഥതയില്ലാത്തതെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. പുറത്താക്കിയാലും പാര്‍ട്ടി ഇവര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കും. പ്രതികള്‍ ഇനിയും പാര്‍ട്ടി സംരക്ഷണത്തില്‍ തന്നെയാകും.

കോണ്‍ഗ്രസ് സമരത്തിന്റെ സമ്മര്‍ദ്ദത്തിലാണ് സി പി എമ്മിന് നടപടി എടുക്കേണ്ടിവന്നതെന്നും സുധാകരന്‍ പറഞ്ഞു. ഷുഹൈബ് വധക്കേസിലെ നാല് പ്രതികളെ ഇന്ന് സി പി എം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു.

ആകാശ് തില്ലങ്കേരി, സി എസ് ദീപ്ചന്ദ്, ടി കെ അസ്‌കര്‍, കെ അഖില്‍ എന്നിവരെയാണ് ഇന്നു സി പി എം പുറത്താക്കിയത്. കണ്ണൂര്‍ ജില്ലാക്കമ്മറ്റിയുടേതാണ് നടപടി.

മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമുണ്ടായത്. ഫെബ്രുവരി പന്ത്രണ്ട്  രാത്രിയാണ് കാറിലെത്തിയ സംഘം ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.

Read more - ഷുഹൈബ് വധം: പ്രതികളെ സിപിഎം പുറത്താക്കി

 

content highlights: K sudhakaran criticises cpm decision to oust shuhaib murder accused