'CPM അടിച്ചുതകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ശാഖ സംരക്ഷിക്കാന്‍ ആളെവിട്ടു'; സുധാകരന്റെ വെളിപ്പെടുത്തല്‍


താനന്ന് സംഘടനാ കോണ്‍ഗ്രസിന്റെ ഭാഗമാണെന്നും. നയപരമായി അന്ന് സംഘടനാ കോണ്‍ഗ്രസ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പിയുമായി ബന്ധമുണ്ടായിരുന്നെന്നും സുധാകരന്‍ വിശദീകരിച്ചു

കെ. സുധാകരൻ | Photo: ANI

കണ്ണൂര്‍: സംഘടനാ കോണ്‍ഗ്രസിലായിരിക്കെ ആര്‍.എസ്.എസ്. ശാഖകള്‍ക്ക് സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍. കണ്ണൂരിലെ എടക്കാട്, തോട്ടട, കിഴുന്ന എന്നിവിടങ്ങളിലെ ശാഖകള്‍ക്ക് സംരക്ഷണം നല്‍കാന്‍ താന്‍ ആളെ വിട്ടെന്നാണ് സുധാകരന്റെ വെളിപ്പെടുത്തല്‍. ശാഖകള്‍ അടിച്ചുതകര്‍ക്കാന്‍ സി.പി.എം. ശ്രമിച്ചപ്പോഴാണ് സംരക്ഷണം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ എം.വി. രാഘവന്‍ അനുസ്മരണ പരിപാടിയിലാണ് സുധാകരന്റെ പരാമര്‍ശം.

'ആര്‍.എസ്.എസിന്റെ ശാഖ ആരംഭിച്ചപ്പോള്‍ അടിച്ചുപൊളിക്കാനും തകര്‍ക്കാനും സി.പി.എം. ശ്രമിച്ചൊരു കാലമുണ്ട്. ഒരു ശാഖ കണ്ടെത്താന്‍ കഴിയാത്തൊരു സാഹചര്യം ആ പ്രദേശത്ത് ഉണ്ടായിരുന്നു. അന്ന് ആളെ അയച്ച് സംരക്ഷണം കൊടുത്ത ഒരാളാണ് ഞാന്‍. ശാഖയോടും ശാഖയുടെ ലക്ഷ്യത്തോടും ആര്‍.എസ്.എസിനോടും ആഭിമുഖ്യം ഉണ്ടായിട്ടല്ല. ജനാധിപത്യാവകാശം നിലനില്‍ക്കുന്ന സ്ഥലത്ത് മൗലികവകാശം തകര്‍ക്കപ്പെടുന്നത് നോക്കിനില്‍ക്കുന്നത് ജനാധിപത്യവിശ്വാസിക്ക് ഗുണകരമല്ല എന്ന തോന്നലാണ് അതിന് പ്രേരിപ്പിച്ചത്. ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങളുമായി ഞാന്‍ ഒരിക്കലും ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല, സഹകരിച്ചിട്ടില്ല. പിന്തുണപ്രഖ്യാപിച്ചിട്ടുമില്ല. പക്ഷേ, ആവിഷ്‌കാര സ്വാതന്ത്ര്യവും രാഷ്ട്രീയ സ്വാതന്ത്ര്യവും ഓരോ പൗരന്റേയും ജന്മാവകാശമാണ്. ആ ജന്മാവകാശം നിലനിര്‍ത്തണം. അത് നാടിന്റെ സാമൂഹിക സാമ്പത്തിക സുരക്ഷിതത്വത്തിനും മതേതരത്വത്തിനും പോറലേല്‍ക്കാതെ നടക്കുന്ന ഏത് പ്രവര്‍ത്തനത്തേയും സഹായിക്കേണ്ട സാഹചര്യം ജനാധിപത്യ- മതേതരത്വത്തില്‍ ഉണ്ടാവും. അങ്ങനെയൊരു തോന്നലാണ് അന്നത്തെയൊരു തീരുമാനത്തിന് എന്നെ പ്രേരിപ്പിച്ചത്. അതില്‍ ശരിയോ തെറ്റോ എന്ന വിവാദമുണ്ടാകാം', കെ. സുധാകരന്‍ പറഞ്ഞു.

പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി സുധാകരന്‍ രംഗത്തെത്തി. ജനാധിപത്യ സംരക്ഷണത്തിന് വേണ്ടിയാണ് അത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്ന് പറഞ്ഞ സുധാകരന്‍ തന്റെ പ്രസംഗത്തിലെ പരാമര്‍ശത്തില്‍ ഉറച്ചുനിന്നു. താനന്ന് സംഘടനാ കോണ്‍ഗ്രസിന്റെ ഭാഗമാണെന്നും. നയപരമായി അന്ന് സംഘടനാ കോണ്‍ഗ്രസിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പിയുമായി ബന്ധമുണ്ടായിരുന്നെന്നും സുധാകരന്‍ വിശദീകരിച്ചു. 'എല്ലാ പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ട്. അത് സി.പി.എമ്മിന് നഷ്ടപ്പെട്ടാലും കോണ്‍ഗ്രസ് ഇടപെടും', സുധാകരന്‍ പിന്നീട് പറഞ്ഞു.

Content Highlights: k sudhakaran cpm rss shakha kannur mv raghavan congress o

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented