ധീരജിനെ കുത്തിയത് നിഖിലാണെന്ന് ബോധ്യമായിട്ടില്ല, പ്രതികള്‍ക്ക് നിയമസഹായം നല്‍കും- കെ. സുധാകരന്‍


കെ. സുധാകരൻ | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ

തിരുവനന്തപുരം: എസ്.എഫ്.ഐ പ്രവര്‍ത്തകനായ ധീരജിന്റെ മരണത്തില്‍ ദു:ഖിച്ചില്ലെന്ന് പറയുന്നത് ക്രൂരമാണെന്നും തന്റെ മനസ് കല്ലല്ലെന്നും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. അതേസമയം, കൊലപാതകത്തെ അപലപിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. ധീരജിനെ കുത്തിയത് നിഖില്‍ പൈലിയാണെന്ന് ഇപ്പോഴും ഞങ്ങള്‍ക്ക് ബോധ്യംവന്നിട്ടില്ലെന്നും പ്രതികള്‍ക്ക് കോണ്‍ഗ്രസ് നിയമസഹായം നല്‍കുമെന്നും സുധാകരന്‍ പറഞ്ഞു.

ഒരു ജീവനുള്ള ജന്തു അതിനെ കൊല്ലാന്‍ വരുമ്പോള്‍ പ്രതികരിക്കും. ആ പ്രതികരണമാണ് പരമാവധി വന്നെങ്കില്‍ പൈലിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും സുധാകരന്‍ ന്യായീകരിച്ചു. സംഭവത്തില്‍ തന്നെ പ്രതിക്കൂട്ടില്‍ കയറ്റാനുള്ള ഗൂഢാലോചന എന്ത് ഉദ്ദേശിച്ചാണെന്ന് അറിയില്ല. ഇതിലൊന്നും തനിക്കൊരു ഭയപ്പാടും ഇല്ലെന്നും സുധാകരന്‍ പറഞ്ഞു.

കൊല്ലപ്പെട്ട ധീരജിന്റേത് കോണ്‍ഗ്രസ് കുടുംബമാണ്. അവരെ ഒരിക്കലും തള്ളിപ്പറയില്ല. ധീരജിന്റെ വേര്‍പാടിന് പിന്നാലെ കുടുംബത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. അവിടെ പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിന് സാധിക്കില്ല. താനവിടെ പോയാല്‍ അതിന്റെ ദുരന്തങ്ങള്‍ അനുഭവിക്കുക ധീരജിന്റെ കുടുംബമാണെന്നും സുധാകരന്‍ പറഞ്ഞു.

ധീരജിന്റെ മൃതദേഹം വീട്ടുപറമ്പില്‍ തന്നെ അടക്കണമെന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം. എന്നാല്‍ അവിടെയല്ല അടക്കേണ്ടതെന്ന് തീരുമാനിച്ചത് സിപിഎമ്മാണ്. എട്ട് സെന്റ് സ്ഥലം വിലകൊടുത്ത് വാങ്ങി ശവകുടീരം കൊട്ടിപ്പൊക്കി മരണം ആഘോഷമാക്കിമാറ്റാന്‍ ശ്രമിച്ച സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മനസ്സ് ജനങ്ങള്‍ തൊട്ടറിയണമെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് തിരുവാതിര കളിച്ചും സിപിഎം മരണം ആഘോഷമാക്കി. ഒരു ചെറുപ്പക്കാരന്റെ നിശ്ചലമായ ശരീരം പോസ്റ്റ്‌മോര്‍ട്ടം മുറിയില്‍ കിടക്കുമ്പോള്‍ അതിന്റെ മുന്നില്‍ പൊട്ടിച്ചിരിക്കാന്‍ സാധിക്കുന്ന എം.എം. മണി ദയാലുവായ മഹാനുഭാവനാണെന്നും സുധാകരന്‍ വിമര്‍ശിച്ചു.

ഇടുക്കി എഞ്ചിനിയറിങ് കോളേജില്‍ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നിരവധി സംഘര്‍ഷങ്ങളുണ്ടായിരുന്നു. കെഎസ്.യുക്കാര്‍ക്ക് കോളേജില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത ചുറ്റുപാടുണ്ടായി. ഈ സാഹചര്യത്തിലാണ് കോളേജിലെ കെഎസ്‌യു കുട്ടികള്‍ക്ക് സംരക്ഷണം നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോളേജുമായി ബന്ധപ്പെട്ടത്. എന്നാല്‍ അതിനും സിപിഎം അവസരം നല്‍കിയില്ല. എല്ലാവരേയും അടിച്ചോടിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ തല്ലി ആശുപത്രിയിലാക്കി.

ധീരജിന്റെ കൊലപാതകം നടന്ന ദിവസം ഉച്ചയോടെ കോളേജിന് പുറത്തുനിന്നിരുന്ന യൂത്ത് കോണ്‍ഗ്രസുകാരെ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ നേതൃത്വത്തിലുള്ള 40 അംഗസംഘം ഓടിച്ചിട്ടുതല്ലുകയായിരുന്നു. നിഖില്‍ പൈലിയും ആ കൂട്ടത്തിലുണ്ടായിരുന്നു. അതിനിടെയാണ് ധീരജിന് കുത്തേറ്റത്. ധീരജ് വീഴുന്നതുകണ്ടു പക്ഷേ കുത്തുന്നത് കണ്ടില്ലെന്നാണ് ധീരജിനൊപ്പമുള്ള എസ്എഫ്‌ഐക്കാര്‍ പറഞ്ഞിരുന്നത്. ധീരജ് ഇടികൊണ്ട് വീണതാണെന്നായിരുന്നു അവര്‍ പറഞ്ഞത്. പിന്നെ എങ്ങനെയാണ് ധീരജ് മരിച്ചതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്റെ തലയില്‍ വരുന്നതെന്നും സുധാകരന്‍ ചോദിച്ചു.

കേളേജ് സംഘര്‍ഷത്തിനിടെ നിരവധി തവണ എസ്എഫ്‌ഐക്കാരെ മാറ്റാന്‍ പോലീസ് ശ്രമിച്ചിരുന്നു. കുത്തേറ്റുവീണ ധീരജിനെ ആശുപത്രിയിലെത്തിക്കാന്‍ പറഞ്ഞപ്പോള്‍ അവിടെ കിടക്കട്ടെയെന്നാണ് പോലീസ് പറഞ്ഞത്. എസ്എഫ്‌ഐ പ്രവര്‍ത്തകരെ മാറ്റാന്‍ ശ്രമിച്ച് മടുത്തുനില്‍ക്കുകയായിരുന്നു പോലീസ്. എസ്എഫ്‌ഐക്കാരെ ശല്യക്കാരായി പോലീസുകാര്‍ക്കു പോലും തോന്നിയതുകൊണ്ടാകാം അവര്‍ അങ്ങനെ പറഞ്ഞതെന്നും സുധാകരന്‍ പറഞ്ഞു.

content highlights: K Sudhakaran comments in Dheeraj Murder case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ഞെട്ടിച്ച തകര്‍ച്ച, ടുലിപ് മാനിയ!

Jan 30, 2023

Most Commented