കെ. സുധാകരൻ | Photo: ANI
തിരുവനന്തപുരം: ബി.ബി.സി.യുടെ ഡോക്യുമെന്ററിയെ എന്തിനാണ് ഭയക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ. സുധാകരന്‍ എം.പി. ഒരു വിദേശമാധ്യമം പുറത്തുവിടുന്നു എന്നതുകൊണ്ടുമാത്രം ഒരു ഡോക്യുമെന്ററിയെ രാജ്യവിരുദ്ധമായി കണക്കാക്കേണ്ടതില്ല. മാധ്യമധര്‍മത്തിന്റെ അടിസ്ഥാനമൂല്യം മാനവികതയാണ്. അതിനു രാജ്യാതിര്‍ത്തികള്‍ ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാര്‍ ആസൂത്രണം ചെയ്തതായിരുന്നു ഗുജറാത്തിലെ ന്യൂനപക്ഷ വംശഹത്യ. മോദിയും അമിത്ഷായും ഇപ്പോള്‍ കോടികള്‍ പൊടിച്ച് കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന പ്രതിച്ഛായയെ അത് കാലമെത്ര കഴിഞ്ഞാലും വേട്ടയാടിക്കൊണ്ടിരിക്കും. ബി.ബി.സി. ഡോക്യുമെന്ററി കോണ്‍ഗ്രസ് സംസ്ഥാനത്തുടനീളം പ്രദര്‍ശിപ്പിക്കുമെന്ന് സുധാകരന്‍ പറഞ്ഞു.
ബി.ജെ.പി.യുടെ ഔദാര്യംകൊണ്ട് രാഷ്ട്രീയം തുടരുന്ന പാര്‍ട്ടിയും നേതാവും ഏതെന്ന് സ്വയം പരിശോധിച്ചശേഷംമാത്രം സി.പി.എം. തനിക്കെതിരേ വിമര്‍ശനം ഉന്നയിച്ചാല്‍ മതിയെന്നും സുധാകരന്‍ പറഞ്ഞു. ലാവലിന്‍ കേസ് അനന്തമായി നീളുന്നതും സ്വര്‍ണക്കടത്ത് കേസ് ആവിയായതും മൃദുഹിന്ദുത്വത്തിന്റെ പേരില്‍ ബി.ജെ.പി.യുമായി അവിഹിത ബന്ധമുണ്ടാക്കിയതിന്റെ ഫലമാണെന്നും സുധാകരന്‍ ആരോപിച്ചു.
Content Highlights: k sudhakaran comments in bbc documentary controversy
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..