ഈ മുന്നേറ്റത്തില്‍ തകര്‍ക്കേണ്ടവരെ തകര്‍ക്കാനും,ഉള്‍ക്കൊള്ളണ്ടവരെ ഉള്‍ക്കൊള്ളുവാനും കഴിയും-സുധാകരന്‍


വി.ഡി.സതീശനൊപ്പം കെ.സുധാകരൻ |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള മുന്നേറ്റത്തില്‍ തകര്‍ക്കേണ്ടവരെ തകര്‍ക്കാനും, ഉള്‍ക്കൊള്ളേണ്ടവരെ ഉള്‍ക്കൊള്ളുവാനും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് സാധിക്കുമെന്ന് കെ.സുധാകരന്‍ എംപി. നഷ്ടപ്പെട്ടുപോയ വിശ്വാസത്തെ തിരിച്ചെടുക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിനാകുമെന്നും സുധാകരന്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായരുന്നു അദ്ദേഹത്തിന്റെ പ്രതികരണം...

സുധാകരന്റെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം..

കോണ്‍ഗ്രസിന്റെ പുതിയ പ്രതിപക്ഷ നേതാവിന് അഭിനന്ദനങ്ങള്‍, അഭിവാദ്യങ്ങള്‍!
തലമുറ മാറ്റത്തിന്റെ മുദ്രവാക്യം രാജ്യത്തില്‍ നിന്ന് ഉയരുമ്പോള്‍, കാലത്തിന്റെ വിളിയില്‍ നിന്ന് മാറി നില്‍ക്കാന്‍ കേരളത്തിന്റെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് സാധിക്കില്ലെന്ന് തെളിയിച്ചു കൊണ്ടാണ് ശ്രീ.വി.ഡി.സതീശന്‍ കോണ്‍ഗ്രസിന്റെ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടത്.

പ്രത്യാശയോടും, പ്രതീക്ഷയോടും കൂടി ശ്രീ.വി.ഡി.സതീശന്റെ വരവിനെ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ നോക്കി കാണുന്നു.ആലംബമറ്റ പ്രസ്ഥാനത്തിന് മുന്നണി പടയാളിയായി, മുന്നേറ്റത്തിന്റെ പുത്തന്‍ മേഖലകള്‍ കണ്ടെത്താന്‍ പ്രവര്‍ത്തന ശക്തികൊണ്ടും, ചിന്താശക്തി കൊണ്ടും, സംഘടനാപാടവം കൊണ്ടും ശ്രീ.സതീശന് സാധിക്കുമെന്നാണ് എന്റെ വിശ്വാസം.
ആ വിശ്വാസം അസ്ഥാനത്ത് ആകില്ലെന്ന് എന്റെ മനസ്സ് എന്നോട് പറയുന്നു. അത് നിറവേറ്റാന്‍ അദ്ദേഹത്തിന് എല്ലാ സാഹചര്യങ്ങളും സൃഷ്ടിക്കാനുള്ള ശ്രമത്തില്‍ ഞങ്ങള്‍ ഓരോരാളുകളും ബിന്ദുവായി മാറും എന്ന് അദ്ദേഹത്തിന് വിശ്വസിക്കാം.

ഒറ്റക്കെട്ടായി, ഒരു മനസ്സായി, ഒരു ചിന്തയായി, ഒരു പ്രവര്‍ത്തനമായി ഒരുമിച്ച് മുന്നേറാം, ആ മുന്നേറ്റത്തില്‍ തകര്‍ക്കേണ്ടവരെ തകര്‍ക്കാനും, ഉള്‍ക്കൊള്ളണ്ടവരെ ഉള്‍ക്കൊള്ളുവാനും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് സാധിക്കുമെന്നാണ് എന്റെ വിശ്വാസം.
നഷ്ടപ്പെട്ടുപോയ വിശ്വാസത്തെ ,ജനതയുടെ വിശ്വാസത്തെ തിരിച്ചെടുക്കാന്‍ ശ്രീ വി.ഡി സതീശന്റെ ധീരമായ നേതൃത്വത്തിന് ഉപകരിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

content highlights: K Sudhakaran about new opposition leader vd satheesan leadership

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022

Most Commented