കെ- സ്മാര്‍ട്ട് വരുന്നു; തദ്ദേശസ്ഥാപനങ്ങളിലെ സേവനങ്ങള്‍ക്കായി മൊബൈല്‍ ആപ്പ്‌


നിലവിൽ പത്തിലേറെ ആപ്പുകളാണ് വിവിധ സേവനങ്ങൾക്കായി തദ്ദേശസ്ഥാപനങ്ങളിൽ ഉപയോഗിക്കുന്നത്

Photo: Getty Images

ഒറ്റപ്പാലം: തദ്ദേശസ്ഥാപനങ്ങളിലെ എല്ലാസേവനങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ മൊബൈൽ ആപ്പ് വരുന്നു. കെ-സ്മാർട്ട് (കേരള സൊലൂഷൻസ് ഫോർ മാനേജിങ് അഡ്മിനിസ്‌ട്രേറ്റീവ് റിഫർമേഷൻ ആൻഡ് ട്രാൻസ്ഫോർമേഷൻ) എന്നപേരിലാണ് ആപ്പ് ഒരുങ്ങുന്നത്. ആദ്യം നഗരസഭകളിലെയും കോർപ്പറേഷനുകളിലെയും സേവനങ്ങൾ ലഭ്യമാക്കുന്നതരത്തിലാണ് ഇൻഫർമേഷൻ കേരള മിഷൻ ആപ്പ് തയ്യാറാക്കുന്നത്.

നിലവിൽ പത്തിലേറെ ആപ്പുകളാണ് വിവിധ സേവനങ്ങൾക്കായി തദ്ദേശസ്ഥാപനങ്ങളിൽ ഉപയോഗിക്കുന്നത്. ഒരേസേവനത്തിന് ഒന്നിലേറെ ആപ്പുകളും ഇപ്പോൾ നിലവിലുണ്ട്. ഇതെല്ലാം ഒറ്റ ആപ്പിലാക്കുകയാണ് ലക്ഷ്യം. ട്രേഡ് ലൈസൻസും പൊതുജനങ്ങൾ പരാതികളയക്കുന്ന സംവിധാനവും ഇ-ഓഫീസ് പ്രവർത്തനങ്ങളുമാണ് ആദ്യഘട്ടത്തിൽ ലഭ്യമാവുക. പിന്നീട് ഘട്ടംഘട്ടമായി എല്ലാ സേവനങ്ങളും ലഭ്യമാകും.ഉദ്യോഗസ്ഥനും പൊതുജനങ്ങൾക്കും പ്രത്യേകം ലോഗിൻചെയ്ത് ഉപയോഗിക്കാനുള്ള സംവിധാനം ആപ്പിലുണ്ടാകും. അപേക്ഷകളുടെ നിലവിലെ സ്ഥിതിയറിയാനാകുമെന്നതിനാൽ ഓഫീസിൽ കയറിയിറങ്ങേണ്ടി വരില്ലെന്നതും ഗുണമാണ്. സേവനങ്ങളുടെ വിവരങ്ങളെല്ലാം സംഭരിച്ചുവെക്കാനും സംവിധാനമുണ്ട്.

മുഖം തിരിച്ചറിഞ്ഞും ഫോണിലെത്തുന്ന ഒ.ടി.പി. മുഖാന്തരവുമാണ് ആപ്പിലേക്ക് പ്രവേശിക്കുന്നത്. വ്യക്തികളുടെ വിവരങ്ങൾ പുറത്തുപോകാതിരിക്കാനാണിത്. ഒരു വർഷത്തിനകം സേവനങ്ങളെല്ലാം പൂർണമായും ആപ്പ് മുഖാന്തരമാകുമെന്നും അധികൃതർ പറയുന്നു. ജനുവരിയോടെ കോർപ്പറേഷനുകളിലും നഗരസഭകളിലും നടപ്പാക്കിയശേഷം പഞ്ചായത്തുകളിൽ പരീക്ഷിക്കാനും ലക്ഷ്യമിടുന്നുണ്ട്.

Content Highlights: k smart kerala local self government services mobile app panchayat corporation municipality


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented