
പ്രതീകാത്മക ചിത്രം| ഫോട്ടോ : മാതൃഭൂമി
തിരുവനന്തപുരം: സില്‍വര്‍ലൈനിനെതിരായ പ്രതിഷേധങ്ങളുടെ ശ്രദ്ധതിരിയ്ക്കാന്‍ ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് മികച്ച നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രചാരണ തന്ത്രവുമായി കെ റെയില്‍. സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് കോടികളുടെ നഷ്ടപരിഹാരം ഒരുമിച്ച് നല്‍കുമെന്നാണ് പ്രചാരണം. ദേശീയ പാതയ്ക്ക് സ്ഥലം വിട്ടുനല്‍കിയവരെ അണിനിരത്തിയാണ് കെ. റെയിലിന്റെ നീക്കങ്ങള്‍. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ജനരോഷവും വിവിധ സ്ഥലങ്ങളില്‍ കല്ലിടലിനെതിരേ പ്രതിഷേധവും ശക്തമായതാണ് പ്രചാരണം നടത്താന്‍ കെ-റെയിലിനെ പ്രേരിപ്പിച്ചത്.
ഭൂമി വിട്ടുനല്‍കിയവരെ അണിനിരത്തി, ദേശീയ പാതയ്ക്ക് ഭൂമി കൈമാറിയവര്ക്ക് വലിയ തുക നഷ്ടപരിഹാരം ലഭിച്ചുവെന്ന് വ്യക്തമാക്കുന്ന വീഡിയോകള്‍ തയ്യാറാക്കി പ്രചരിപ്പിക്കുകയാണ് കെ-റെയില്‍ ചെയ്യുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് ജനരോഷം തണുപ്പിക്കാന്‍ കെ.റെയിലിന്റെ നീക്കം. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് കണ്ണഞ്ചിപ്പിക്കുന്ന തുക നഷ്ടപരിഹാരമായി ലഭിക്കുമെന്നാണ് വീഡിയോയിലൂടെ പറയുന്നത്. അക്കൗണ്ടില്‍ പണം എത്തിയ ശേഷം മാത്രമാണ് ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി ഉദ്യോഗസ്ഥര്‍ മുന്നോട്ട് പോകുന്നതെന്നും വീഡിയോയില്‍ പറയുന്നു.
അതായത് ഭൂമി നല്‍കുന്നവര്‍ക്ക് വലിയ തുക നഷ്ടപരിഹാരം ലഭിക്കും എന്ന് ധരിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഇപ്പോഴത്തെ ജനരോഷം തണുപ്പിക്കാന്‍ കഴിയുമെന്നാണ് കെ. റെയിലും സംസ്ഥാന സര്‍ക്കാരും കണക്കുകൂട്ടുന്നത്. കല്ലിടല്‍ നടക്കുന്ന സ്ഥലങ്ങളില്‍ എല്ലാവരും പ്രതിഷേധിക്കുന്നില്ലെന്നും പദ്ധതിയെ പിന്തുണയ്ക്കുന്നവരും ഇക്കൂട്ടത്തിലുണ്ടെന്നും വീഡിയോയിലുണ്ട്. ഇത്തരം പ്രചാരണങ്ങളിലൂടെ നഷ്ടപരിഹാരത്തില്‍ ശ്രദ്ധ നല്കി പ്രതിഷേധം തണുപ്പിക്കാമെന്നും സര്‍ക്കാര്‍ കരുതുന്നു.
എന്നാല്‍ സര്‍വേ നടക്കുന്ന സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് പകരം കരിങ്കല്ലുകൊണ്ടുള്ള സര്‍വേ കല്ല് ഉപയോഗിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം നടപ്പിലാക്കാനുള്ള നീക്കങ്ങളും അടുത്ത ദിവസം മുതല്‍ ആരംഭിക്കും. പ്രതിഷേധങ്ങളില്ലാത്തിടത്ത് ഇത്തരം കല്ലുകള്‍ ലഭ്യമാക്കി സ്ഥാപിക്കുമെന്നും കെ.റെയില്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
Content Highlights: k.rail with videos on compensation for land acquiring
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..