
വി.എം സുധീരൻ
കോഴിക്കോട്: ഡി.പി.ആര് പോലുമില്ലാതെ കെ.റെയിലുമായി മുന്നോട്ട് പോവുന്നതില്‍ ഒരു ന്യായീകരണവും കണ്ടെത്താന്‍ കഴിയാത്ത മുഖ്യമന്ത്രി സമരത്തെ പ്രതിരോധിക്കാനായി വര്‍ഗീയത പ്രചരിപ്പിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്. പണ്ട് ബ്രിട്ടീഷ് കാലത്തായിരുന്നു സമരക്കാരെ കോണ്‍ഗ്രസുകാരനെന്നും കമ്യൂണിസ്റ്റുകാരനെന്നും നക്സലൈറ്റെന്നും പറഞ്ഞ് ചാപ്പ കുത്തിയത്. ഇതുപോലെയാണ് ഇപ്പോള്‍ വര്‍ഗീയ പ്രചാരണം.സമരം ചെയ്യുന്നവരെ വര്‍ഗീയവാദിയാക്കുകയാണ്. ഇത്തരം കാലഹരണപ്പെട്ട പ്രചാര വേലകളില്‍ നിന്ന് മുഖ്യമന്ത്രി മാറി നില്‍ക്കണം.
പദ്ധതിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്ത് വിടാന്‍ തയ്യാറാവണമെന്നും വി.എം സുധീരന് കോഴിക്കോട്ട് പറഞ്ഞു. മാധ്യമപ്രവര്‍ത്തകനായിരുന്ന ജിബിനിന്റെ ആറാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സൗഹൃദ വേദി സംഘടിപ്പിച്ച പരിപാടിയില്‍ വികസനവും പരിസ്ഥിതിയും പാളം തെറ്റുമ്പോള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു വി.എം സുധീരന്.
ജനങ്ങളെ ഭിന്നിപ്പിക്കുന്ന പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവരുത്. കെ.റെയില്‍ ജനവിരുദ്ധ പദ്ധതിയാണ് എന്ന് പ്രഥമിക പരിശോധനയില്‍ തന്നെ മനസ്സിലാവും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ജന താല്പര്യം പരിഗണിക്കണം. സര്‍ക്കാര്‍ ഡി.പി.ആര് രഹസ്യമാക്കി വെയ്ക്കുകയാണെന്നും സുധീരന് പറഞ്ഞു. ജനവിരുദ്ധ പദ്ധതിയുമായി മുന്നോട്ട് പോയി പിണറായി ബുദ്ധദേവ് ആകരുത്. കെ.റെയില്‍ നന്ദിഗ്രാം പോലെ ആവര്‍ത്തിച്ചാല്‍ അത് സി.പി.എമ്മിന്റെ അവസാനമാകുമെന്നും സുധീരന് ചൂണ്ടിക്കാട്ടി.
കെ.റെയിലില്‍ കോണ്‍ഗ്രസില്‍ ഭിന്നതയില്ല. ഇതിനെ കുറിച്ച് പഠിക്കണമെന്നേ തരൂര്‍ പറഞ്ഞിട്ടുള്ളൂ. യുഡിഎഫ് വിദഗ്ദ സമിതി റിപ്പോര്‍ട്ട് പ്രതിപക്ഷ നേതാവ് തരൂരിന് അയച്ചുകൊടുത്തു. അത് വായിച്ചശേഷം ശശി തരൂര്‍ പദ്ധതിക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചുവെന്നാണ് പ്രതിപക്ഷ നേതാവ് തന്നെ അറിയിച്ചത്. മറിച്ചുള്ള പ്രചാരണങ്ങളിലൊന്നും കഴമ്പില്ലെന്നും സുധീരന് പറഞ്ഞു.
Content Highlights : V. M. Sudheeran Against Chief Minister Pinarayi Vijayan on K-Rail
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..