കെ-റെയിൽ പ്രതിഷേധം
കോഴിക്കോട്: കെ-റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ സര്‍വേ മാറ്റിവെച്ച് അധികൃതര്‍. കോഴിക്കോട് ഇന്ന് നടത്താനിരുന്ന സര്‍വേ മാറ്റി. സര്‍വേ നടത്തുന്ന ഭൂമിയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിക്കാനാണ് നടപടിയെന്നാണ് വിശദീകരണം. അതേസമയം ചോറ്റാനിക്കരയിലെ സര്‍വേ തുടരും. കോഴിക്കോട് ജില്ലയില്‍ ഇന്നലെ സര്‍വേ നടപടികള്‍ പ്രതിഷേധത്തെ തുടര്‍ന്ന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. എല്‍ഡിഎഫിലെ കക്ഷികള്‍ ഒഴികെ എല്ലാവരും പ്രതിഷേധ സമരത്തില്‍ പങ്കെടുത്തിരുന്നു.
സമരം ശക്തമാക്കുമെന്നും ഉദ്യോഗസ്ഥരെ തടയുമെന്നും കല്ലായിയില്‍ യോഗം ചേര്‍ന്ന് സമരസമിതി പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച സര്‍വേ നടത്താനോ കല്ലുകള്‍ സ്ഥാപിക്കാനോ കഴിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച നടപടികള്‍ ഉണ്ടാകുമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സമരം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥര്‍ ഇന്ന് സര്‍വേയുമായി ബന്ധപ്പെട്ട നടപടികളൊന്നും വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയത്. ഔദ്യോഗികമായി പറയുന്നത് ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാനാണെന്നാണ്.
സര്‍വേ നടപടികളുടെ ഭാഗമായി സ്ഥാപിക്കുന്ന കല്ലുകള്‍ക്കും ഒപ്പം ഉദ്യോഗസ്ഥര്‍ക്കും സംരക്ഷണത്തിനായി പോലീസിനെ വിന്യസിച്ചിരുന്നു. എന്നാല്‍ പ്രതിഷേധക്കാരുടെ എണ്ണം ഇതിലും കൂടുതലായത് കൂടി കണക്കിലെടുത്താണ് കെ-റെയില്‍ അധികൃതര്‍ പിന്നോട്ട് പോകുന്നത്. ഒരു കാരണവശാലും ഒരു ദിവസം പോലും സര്‍വേ നടപടികള്‍ നിര്‍ത്തില്ലെന്നായിരുന്നു നേരത്തെ കെ-റെയില്‍ എം.ഡി ഉള്‍പ്പെടെ പറഞ്ഞിരുന്നത്.
Content Highlights: k rail to stop all actions regarding survey in kozhikode for tuesday
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..