പ്രതീകാത്മക ചിത്രം| ഫോട്ടോ : മാതൃഭൂമി
കണ്ണൂര്‍: സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന റെയില്‍വേ സ്ഥലത്തിന്റെ അതിര് കണ്ടെത്താന്‍ സര്‍വേ നടത്തുന്നു. സ്വകാര്യ ഭൂമിയിലെ കല്ലിടല്‍ തത്കാലം നിര്‍ത്തിയ സാഹചര്യത്തിലാണിത്. കെട്ടിടം ഉള്‍പ്പെടെ സര്‍വേ ചെയ്ത് സ്ഥലവിവര ചിത്രീകരണം (ടോപോ പ്ലാന്‍സ്) തയ്യാറാക്കാന്‍ കെ.ആര്‍.ഡി.സി.എല്‍. ക്വട്ടേഷന്‍ വിളിച്ചു.
ക്വട്ടേഷന്റെ അവസാന തീയതി 20 ആണ്. പ്രവൃത്തി ഉത്തരവുകിട്ടി രണ്ടുമാസത്തിനകം സര്‍വേ പൂര്‍ത്തിയാക്കണം. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, കോട്ടയം ജില്ലകളിലാണ് ആദ്യഘട്ടം സര്‍വേ നടത്തുന്നത്. 178 കിലോമീറ്ററാണ് സര്‍വേ നടത്തേണ്ടത്. റെയില്‍വേ അതിരിലെ കെട്ടിടം ഉള്‍പ്പെടെ സര്‍വേ ചെയ്യുമ്പോള്‍ ദക്ഷിണ റെയില്‍വേ, കെ-റെയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യം നിര്‍ബന്ധമെന്ന് ക്വട്ടേഷന്‍ സൂചനയില്‍ പറയുന്നു.
ഡി.ജി.പി.എസ്. (ഡിഫറന്‍ഷ്യല്‍ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) ഉപകരണംവഴി ആര്‍.ടി.കെ. (റിയല്‍ ടൈം കിനിമാറ്റിക്) സംവിധാനമാണ് ഉപയോഗിക്കുന്നത്.
Content Highlights: K-rail survey railway
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..