ഈ നെഞ്ചിൽ തറക്കട്ടെ കുറ്റി... കുറ്റിപ്പുറം തവനൂരിൽ കെ റെയിൽ സർവേയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം വിളിക്കുന്ന മൂവാങ്കര സ്വദേശി ആമിന. നാട്ടുകാരുടെ ശക്തമായ ചെറുത്തു നിൽപിനെ തുടർന്ന് സർവേ നടപടികൾ പൂർത്തിയാക്കാനാവാതെ ഉദ്യോഗസ്ഥർ മടങ്ങി | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഇന്നത്തെ എല്ലാ സര്‍വേ നടപടികളും സംസ്ഥാന വ്യാപകമായി നിര്‍ത്തിവെച്ചു. സര്‍വേക്കെതിരായ സമരം ശക്തി പ്രാപിച്ചുകൊണ്ടിരിക്കെയാണ് ഈ നടപടി. പ്രകോപനം ഒഴിവാക്കാനാണ് ഇന്നത്തേ സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചതെന്നാണ് കെ റെയില്‍ അധികൃതരുടെ വിശദീകരണം.
നേരത്തെ പ്രതിഷേധത്തെ തുടര്‍ന്ന് എറണാകുളത്ത് ചോറ്റാനിക്കരയിലും കോഴിക്കോടും സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു. ഇന്ന് സര്‍വേ നടപടികള്‍ നിര്‍ത്തിവെക്കാനാണ് അനൗദ്യോഗിക തീരുമാനം. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
കല്ലിടല്‍ നടക്കുന്ന എല്ലായിടത്തും പ്രതിഷേധമുയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായി നടത്തുന്ന കല്ലിടല്‍ ഇന്നത്തേക്ക് നിര്‍ത്തിവെക്കാനാണ് തീരുമാനം. പ്രകോപനം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശമെന്നും വിവരം ലഭിക്കുന്നു. കല്ലിടലുമായി മുന്നോട്ട് പോയാല്‍ അത് കൂടുതല്‍ പ്രകോപനം ജനങ്ങളില്‍ സൃഷ്ടിക്കുമെന്നും കെ-റെയില്‍ അധികൃതരും സര്‍ക്കാരും വിലയിരുത്തുന്നു.
എന്നാല്‍ പ്രകോപനം ഒഴിവാക്കാന്‍ സംസ്ഥാന വ്യാപകമായി സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചിട്ടുണ്ടെങ്കിലും സാധ്യമായ എവിടെയെങ്കിലും സര്‍വേ നടപടികളുമായി മുന്നോട്ട് പോകാന്‍ കഴിയുമെങ്കില്‍ അവിടെ കല്ലിടല്‍ നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. സമാധാനപരമായി സര്‍വേ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധ്യതയുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
ബലം പ്രയോഗിച്ച് ഒരാളുടെ ഭൂമിയും ഏറ്റെടുക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.
Content Highlights: k rail survey for today put on halt all over kerala due to protests
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..