കെ-റെയിലില്‍ വീടുകയറി സിപിഎം ബോധവത്കരണം; പദ്ധതിയെ ജനം അനുകൂലിക്കുന്നെന്ന് പി. മോഹനന്‍


സ്വന്തം ലേഖകന്‍

പി. മോഹനൻ

കോഴിക്കോട്: വികസനം തടയുന്നവര്‍ക്ക് അവസാനം പിന്തിരിഞ്ഞോടേണ്ടിവരുമെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍. കെ-റെയില്‍ പദ്ധതിയെ ജനം അനുകൂലിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. ജനങ്ങളോട് നേരിട്ട് സംസാരിക്കുമ്പോള്‍ അതാണ് ബോധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് കെ-റെയില്‍ വിരുദ്ധ സമരം ശക്തമാകുന്നതിനിടെ വീടുകള്‍തോറും കയറി ബോധവത്കരണം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുറമേനിന്ന് ആളുകളെത്തി തെറ്റിദ്ധരിപ്പികയാണ് ചെയ്യുന്നത്. പദ്ധതിയെ ജനം അനുകൂലിക്കുന്നുവെന്നും സില്‍വര്‍ലൈന്‍ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.

കെ-റെയില്‍ എത്തുന്നത് വൈകിപ്പോകുമോയെന്നാണ് ആളുകള്‍ ചോദിക്കുന്നത്. പലരും ഇപ്പോഴും റെയില്‍വേയുടെ തൊട്ടടുത്ത് താമസിക്കുന്നവരാണ്. അവര്‍ക്കാണ് മെച്ചപ്പെട്ട സൗകര്യത്തില്‍ ജീവിക്കാനുളള നഷ്ടപരിഹാരം ലഭിക്കുന്നത്. പദ്ധതി വളരെ വേഗത്തില്‍ നടപ്പിലാക്കുന്നതിന് അനുകൂലമാണ് എല്ലാവരും. 'ഭൂമി വിട്ടുകൊടുക്കേണ്ടി വരുന്നവര്‍ക്ക് പ്രശ്‌നമില്ല, പുറത്തുനിന്നുള്ള മറ്റുചിലര്‍ക്ക് മാത്രമാണ് പ്രശ്‌നം', പി. മോഹനന്‍ പറഞ്ഞു.

നരക തുല്യമായ ജീവിതമാണ് ഇപ്പോള്‍ റെയില്‍വേ പാളങ്ങളുടെ ഓരത്ത് താമസിക്കുന്നവര്‍ അനുഭവിക്കുന്നത്. ഇവരാണ് രക്ഷപ്പെടാന്‍ പോവുന്നത്. അക്കാര്യത്തില്‍ ജനം ബോധവാന്മാരുമാണ്. രാഷ്ട്രീയമായി നഷ്ടമുണ്ടാകും എന്നതുകൊണ്ടാണ് ബി.ജെ.പിക്കും ജമാഅത്ത ഇസ്ലാമിക്കുമെല്ലാം ഒപ്പം കൂടി കോണ്‍ഗ്രസും സമര രംഗത്തുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. അവര്‍ ദുഃഖിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: K-Rail survey CPM Kozhikode P Mohanan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section




Most Commented