ബൂട്ടിട്ട് ചവിട്ടല്‍, ആത്മഹത്യാ ഭീഷണി, പോലീസ് മര്‍ദനം, പിന്‍മാറ്റം;  ഒരു കെ-റെയില്‍ കല്ലിടല്‍ കഥ


സ്വന്തം ലേഖകന്‍

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നീക്കമെന്ന നിലയ്ക്ക് ഇത് തിരഞ്ഞെടുപ്പിനെ എത്രത്തോളം സ്വാധീനിക്കുമെന്നതാണ് പ്രധാന ചര്‍ച്ചാ വിഷയം.

പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

കോഴിക്കോട്: സമീപ കാലത്ത് കേരളം കണ്ട ഏറ്റവും വലിയ ജനകീയ സമരമായിരുന്നു സില്‍വര്‍ലൈന്‍ പദ്ധതിക്കായി അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നതിനെതിരേ ഉയര്‍ന്ന് വന്ന പ്രതിഷേധങ്ങള്‍. 2021 ഡിസംബറില്‍ കല്ലിടല്‍ ആരംഭിച്ച അന്ന് മുതല്‍ എല്‍.ഡി.എഫ് മുന്നണിക്കുള്ളില്‍ നിന്ന് പോലും ഇതിനെതിരേ വിമര്‍ശനങ്ങളേറ്റു വാങ്ങേണ്ടി വന്നു സര്‍ക്കാര്‍. അങ്ങനെ ബലമായും അല്ലാതെയും ഇതുവരെ സര്‍ക്കാര്‍ സ്വകാര്യ ഭൂമിയിലും മറ്റും സ്ഥാപിച്ചത് അറുപതിനായിരത്തിലേറെ അതിരടയാള കല്ലുകളാണ്.

2022 ജനുവരി 12 ന് കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെ തുടര്‍ന്ന് കല്ലിടല്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിയെങ്കിലും ഫെബ്രുവരി 14-ന് വീണ്ടും പുനരാരംഭിച്ചു. വ്യാപക പ്രതിഷേധവുമായി യു.ഡി.എഫും, ബി.ജെ.പിയുമെല്ലാം രംഗത്ത് വന്നെങ്കിലും അതി ശക്തമായ പോലീസ് നടപടിയിലൂടെ കല്ലിടലുമായി മുന്നോട്ട് പോവുകയായിരുന്നു സര്‍ക്കാര്‍. വാക്കേറ്റവും സംഘര്‍ഷവും പതിവ് കാഴ്ചയായെങ്കിലും ഒരടി പിന്നോട്ടില്ലന്ന നിലാപാടായിരുന്നു അന്ന് സര്‍ക്കാര്‍ കൈക്കൊണ്ടത്. അവിടെ നിന്നാണ് കല്ലിടല്‍ നിര്‍ത്തിവെച്ച് കൊണ്ടുള്ള ഉത്തരവ് ഇന്ന് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നീക്കമെന്ന നിലയ്ക്ക് ഇത് തിരഞ്ഞെടുപ്പിനെ എത്രത്തോളം സ്വാധീനിക്കുമെന്നതാണ് പ്രധാന ചര്‍ച്ചാ വിഷയം. വികസന രാഷ്ട്രീയം മുന്നോട്ട് വെച്ച് കൊണ്ടാണ് തൃക്കാക്കരയില്‍ എല്‍.ഡി.എഫ് വോട്ട് ചോദിക്കുന്നത്. കെ-റെയില്‍ സര്‍വേ നടപടികളും മറ്റും കൃത്യമായി ബാധിക്കുന്ന മണ്ഡലമെന്ന നിലയ്ക്ക് ഇപ്പോഴത്തെ ഈ പിന്‍മാറ്റം സര്‍ക്കാരിന്റെ താല്‍ക്കാലികമായ ഒളിച്ചോട്ടവുമാണ്.

കല്ലിടല്‍ നിര്‍ത്തുന്നുവെന്നും പകരം ജിയോടാഗ് സംവിധാനം വഴി അതിരടയാളം രേഖപ്പെടുത്തുമെന്നുമാണ് റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നത്. ഒപ്പം അതിരിനോട് ചേര്‍ന്ന കെട്ടിടത്തില്‍ അടയാള വിവരങ്ങള്‍ രേഖപ്പെടുത്താമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഉത്തരവിന് ശേഷവും കല്ലിടല്‍ നിര്‍ത്തിയിട്ടില്ലെന്ന് പറഞ്ഞ് കെ-റെയില്‍ അധികൃതരും റവന്യൂ മന്ത്രിയും രംഗത്ത് വന്നതും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. തര്‍ക്കരഹിത ഭൂമിയില്‍ കല്ലിടുമെന്നും കെ-റെയില്‍ കോര്‍പ്പറേഷന്റെ ആവശ്യപ്രകാരമാണ് ഉത്തരവ് എന്നുമാണ് റവന്യൂമന്ത്രി കെ.രാജന്‍ പ്രതികരിച്ചത്.

കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കല്ലുകള്‍ ഇതുവരെ സ്ഥാപിച്ചത്. 14 വില്ലേജുകളിലായി 42.6 കിലോമീറ്റര്‍ ദൂരത്തില്‍ 1651 കല്ലുകളിട്ടു. കണ്ണൂര്‍ ജില്ലയില്‍ 12 വില്ലേജുകളിലായി 36.9 കിലോ മീറ്റര്‍ ദൂരത്തില്‍ 1130 കല്ലുകളും സ്ഥാപിച്ചിട്ടുണ്ട്. കോഴിക്കോട് നാല് വില്ലേജുകളിലായി 8.8 കിലോമീറ്ററില്‍ 302 കല്ലുകളാണ് സ്ഥാപിച്ചത്. ആലപ്പുഴ 35 കല്ലുകളും, തിരുവനന്തപുരത്ത് 623 കല്ലുകളും സ്ഥാപിച്ചു. കൊല്ലം ജില്ലയിലെ എട്ട് വില്ലേജുകളിലായി 16.7 കിലോ മീറ്റര്‍ ദൂരത്തില്‍ 873 കല്ലുകളും എറണാകളും ജില്ലയിലെ 12 വില്ലേജുകളില്‍ 949 കല്ലുകളും സ്ഥാപിച്ചിട്ടുണ്ട്. തൃശ്ശൂരിലെ നാല് വില്ലേജുകളില്‍ 68 കല്ലുകളും മലപ്പുറം ജില്ലയിലെ ഏഴ് വില്ലേജുകളില്‍ 306 കല്ലുകളുമാണ് സ്ഥാപിച്ചത്.

ബൂട്ടിട്ട് ചവിട്ടി പോലും കല്ലിടല്‍

കല്ലിടല്‍ സമരത്തിനിടെ പോലീസുകാരന്‍ ഒരു സമരക്കാരന്റെ അടിവയറ്റില്‍ ബൂട്ടിച്ച് ചവിട്ടിയതായിരുന്നു കെ.റെയില്‍ സമരത്തിലെ ഏറ്റവും വിവാദമായ സംഭവം. കഴക്കൂട്ടത്തായിരുന്നു സമരക്കാര്‍ക്ക് നേരെ പോലീസിന്റെ ബൂട്ടിട്ട് ചവിട്ടല്‍. മംഗലപരം സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഷബീറായിരുന്നു ഏപ്രില്‍ 22ന് കരിച്ചാറയില്‍ നടന്ന കല്ലിടല്‍ പ്രതിഷേധത്തിനിടെ സമരക്കാരെ അക്രമിച്ചത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരിവിട്ടിട്ട് പോലും കല്ലിടല്‍ നടപടിയില്‍ നിന്ന് പിന്നോട്ട് പോവാത്ത സര്‍ക്കാരാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പിന്‍മാറിയത്.

ഭൂമിയേറ്റെടുക്കുന്നത് മനുഷ്യത്വപരവും സുതാര്യവുമായ നടപടിക്രമം സ്വീകരിച്ച് കൊണ്ടായിരിക്കണമെന്നും ഏറ്റെടുക്കുന്ന ഭൂമിയിലോ വീടുകളിലോ അതിക്രമിച്ച് കയറി സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്ന സര്‍ക്കാരിന്റെ നിലവിലെ ശൈലി അംഗീകരിക്കാനാവില്ലെന്നും നിയവിദഗ്ധരടക്കം അഭിപ്രായപ്പെട്ടെങ്കിലും പിന്നോട്ട് മാറില്ലെന്ന നിലപാടായിരുന്നു സര്‍ക്കാരിന്. ഇതിനിടെയാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വന്നതും കെ.റെയില്‍ പ്രതിഷേധവും സമരവും പ്രധാന ആയുധമാക്കി പ്രതിപക്ഷം ഉപയോഗിച്ചതും. ഇത് തിരിച്ചടിയാവാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ കൂടിയാണ് പുതിയ ചുവട് മാറ്റം.


Content Highlights: K Rail Stop Planting Survey stones

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022

Most Commented