കല്ലും ... കാവലും ... കോഴിക്കോട് മീഞ്ചന്ത ഗേറ്റിനു സമീപം കനിയാങ്കണ്ടി പറമ്പിൽ റസാഖിന്റെ വീട്ടിനു മുമ്പിൽ സ്ഥാപിച്ച കെ.റെയിൽ സർവ്വേക്കല്ലിന് പോലീസ് കാവൽ നില്ക്കുന്നു. ജനങ്ങളുടെ പ്രതിഷേധത്തിനിടയിലാണ് സർവ്വേ കല്ല് ഇട്ടത് | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ കല്ലിടല്‍ നിര്‍ത്തിക്കൊണ്ടുള്ള റവന്യൂ വകുപ്പിന്റെ ഉത്തരവില്‍ ഭിന്നസ്വരവുമായി കെ-റെയില്‍. ജിയോടാഗ് സംവിധാനം വഴി അതിരടയാളം രേഖപ്പെടുത്താനും സാമൂഹികാഘാത പഠനത്തിന് ജിപിഎസ് സംവിധാനം ഉപയോഗിക്കാനുമായിരുന്നു ഉത്തരവ്. എന്നാല്‍, കല്ലിടല്‍ നിര്‍ത്തിവെക്കണമെന്ന നിര്‍ദേശമില്ലെന്നാണ് കെ-റെയിലിന്റെ വ്യാഖ്യാനം.
പദ്ധതി വേഗത്തിലാക്കാനുള്ള റവന്യൂ വകുപ്പിന്റെ ബദല്‍ നിര്‍ദേശമാണ് ഉത്തരവിലുള്ളത് എന്നാണ് കെ റെയിലിന്റെ വ്യാഖ്യാനം. ഉത്തരവില്‍ കല്ലിടരുതെന്ന് പറയുന്നില്ലെന്നാണ് കെ-റെയില്‍ വിശദീകരിക്കുന്നത്.
കെ-റെയില്‍ കല്ലിടലുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ജിപിഎസ് സംവിധാനം ഉപയോഗിച്ച് അതിരടയാളം നിശ്ചയിക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി മെയ് അഞ്ചിന് കെ-റെയില്‍ എംഡി റവന്യൂ വകുപ്പിന് കത്ത് നല്‍കിയിരുന്നു. ഭൂമിയുടെ ഉടമകള്‍ അനുവദിക്കുന്ന സ്ഥലങ്ങളില്‍ കല്ലിടാമെന്നും മറ്റുള്ള സ്ഥലങ്ങളില്‍ ജിപിഎസ് അടക്കമുള്ള സംവിധാനങ്ങളിലൂടെ സര്‍വേ നടത്താമെന്നുമാണ് കെ-റെയില്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കത്തിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്.
കെ-റെയില്‍ സാമൂഹികാഘാത പഠനത്തിന് മുന്നോടിയായുള്ള കല്ലിടല്‍ നിര്‍ത്തി പകരം ജിപിഎസ് സംവിധാനത്തിലൂടെ സര്‍വേ നടത്താന്‍ റവന്യൂ വകുപ്പ് തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കുകയും ചെയ്തിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം പുരോഗമിക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ തീരുമാനം വന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..