
ടി.ടി ഇസ്മായീൽ
കോഴിക്കോട്: മുഖ്യമന്ത്രി പ്രഖ്യാപിച്ച കെ.റെയില്‍ പാക്കേജ് കോളനിക്കാരെ ഒഴിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് സമര സമിതി. നഷ്ടപരിഹാരമല്ല പ്രശ്നമെന്നും സമരവുമായി മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും കെ.റെയില്‍ സമരസമിതി ചെയര്മാന് ടി.ടി ഇസ്മയില്‍ മാതൃഭൂമി ഡോട്കോമിനോട് പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട് വമ്പന്‍ നഷ്ടപരിഹാര പ്രഖ്യാപനം സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ഇതില്‍ ഞങ്ങളാരും തൃപ്തരല്ല. സമര സമിതി ആദ്യമേ ഉന്നയിക്കുന്ന കാര്യം പദ്ധതി ഉപേക്ഷിക്കുക എന്നതാണ്. ഈ ആവശ്യം നിറവേറ്റുന്നത് വരെ സമരവുമായി മുന്നോട്ട് പോവുമെന്നും ടി.ടി ഇസ്മയില്‍ പറഞ്ഞു.
പല പദ്ധതികള്‍ക്കായും മുന്‍പ് പ്രഖ്യാപിച്ച പാക്കേജുകള്‍ ഇപ്പോള്‍ എവിടെയാണെന്ന് എല്ലാവര്ക്കും അറിയാം. ചെങ്ങറ, മൂലമ്പള്ളി പാക്കേജുകളെല്ലാം ഇന്നും പ്രഖ്യാപനത്തില്‍ മാത്രമാണ്. കെ.റെയിലിന്റെ പാരിസ്ഥിതിക, സമൂഹിക, സാമ്പത്തിക ആഘാതത്തെ പറ്റി ജനങ്ങള്‍ ഓരോ സെക്കന്‍ഡിലും പഠിച്ചുകൊണ്ടിരിക്കുകയാണ്. നഷ്ടപരിഹാരം എന്ന ചര്‍ച്ചയിലേക്കേ ഞങ്ങള്‍ കടക്കുന്നില്ല. സര്‍ക്കാരിന് സമരത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നര കോടി ജനങ്ങളാണ് ഇതിന് ഇരയാകുന്നത്. കുടിയൊഴിഞ്ഞ് പോവുന്നവരേക്കാള്‍ കൂടുതല്‍ അനുഭവിക്കേണ്ടി വരിക ഇതിന് രണ്ട് ഭാഗത്തും ജീവിക്കുന്നവരാണ്. അവര്‍ പുഴുക്കളെ പോലെ ജീവിക്കേണ്ടി വരും. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ ഒരു പക്ഷെ ടാര്‍പോളിന്‍ ഷീറ്റിന് കീഴിലോ മറ്റോ താമസിക്കുമായിരിക്കും. എന്നാല്‍ അതിനേക്കാള്‍ ഭീകരമായിരിക്കും അതിന് രണ്ട് ഭാഗങ്ങളിലും താമസിക്കുന്നവര്‍. ഇക്കാര്യങ്ങളിലെല്ലാം ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടായിട്ടുണ്ട്. അതുകൊണ്ട് സമരം തുടരുക തന്നെ ചെയ്യും. മേധാപട്കര്‍ അടക്കമുള്ളവര്‍ വരും ദിവസങ്ങളില്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തും. സമരം ശക്തമാക്കുമെന്നും ടി.ടി ഇസ്മായില്‍ പറഞ്ഞു.
Content Highlights : K Rail package announced by the Chief Minister was of the type to evacuate the natives says Protestors
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..