വിദേശവായ്പ: വഴിയടഞ്ഞില്ലെന്ന് കെ-റെയില്‍, നാല് ഏജന്‍സികളെ സമീപിച്ചു


കെ.ആര്‍. പ്രഹ്‌ളാദന്‍

സഹായധനത്തിന് നാല് ഏജന്‍സികളെ സമീപിച്ചു

k rail silver line

കോട്ടയം: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ വിദേശവായ്പയ്ക്കുള്ള വഴിയടഞ്ഞിട്ടില്ലെന്ന് കെ-റെയില്‍. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സി (ജെയ്ക്ക) അടക്കമുള്ള നാലു ഏജന്‍സികളില്‍നിന്ന് വായ്പയെടുക്കാനുള്ള അപേക്ഷ കേന്ദ്രധനമന്ത്രാലയത്തിനു മുമ്പിലാണെന്നും അവര്‍ വ്യക്തമാക്കി. റെയില്‍വേ ബോര്‍ഡില്‍നിന്ന് പദ്ധതിക്ക് അനുകൂലറിപ്പോര്‍ട്ട് നല്‍കിയാല്‍മാത്രമേ അപേക്ഷകളില്‍ മന്ത്രാലയം തുടര്‍നടപടി എടുക്കൂവെന്നാണ് മനസ്സിലാകുന്നത്.

കഴിഞ്ഞദിവസം വിവരാവകാശനിയമപ്രകാരം കേന്ദ്രധനമന്ത്രാലയം നല്‍കിയ മറുപടിയില്‍ ജെയ്ക്കയില്‍നിന്ന് സഹായം സ്വീകരിക്കാനുള്ള പദ്ധതിയില്‍നിന്ന് സില്‍വര്‍ലൈനിനെ ഒഴിവാക്കിയെന്ന് പറഞ്ഞിരുന്നു.

ജെയ്ക്കയില്‍നിന്നുമാത്രമായി സഹായധനം സ്വീകരിക്കാനുള്ള അപേക്ഷ നിലവിലില്ലെന്നത് ശരിയാണെന്ന് കെ-റെയില്‍ പറഞ്ഞു. 2018-ല്‍ ആദ്യം നല്‍കിയ അപേക്ഷ അവരുടെ നിര്‍ദേശപ്രകാരം പിന്‍വലിച്ചിരുന്നു. വായ്പ ഒറ്റയ്ക്ക് നല്‍കാന്‍ കഴിയില്ലെന്നും മറ്റ് ഏജന്‍സികളുടെ പിന്തുണതേടണമെന്നും അവര്‍ പറഞ്ഞു. ഇതുപ്രകാരം എ.ഡി.ബി., എ.ഐ.ഐ.ബി., കെ.എഫ്.ഡബ്ല്യു. എന്നീ ഏജന്‍സികളില്‍നിന്നുകൂടി സഹായംതേടാന്‍ തീരുമാനിച്ചു. 2021 ഏപ്രിലില്‍ ജെയ്ക്കയെക്കൂടി ഉള്‍പ്പെടുത്തി അപേക്ഷനല്‍കിയെന്നും കെ-റെയില്‍ വിശദീകരിക്കുന്നു.

വിദേശസഹായം സ്വീകരിക്കാന്‍ അപേക്ഷ നല്‍കേണ്ടത് കേന്ദ്രധനമന്ത്രാലയത്തിനാണ്. അവര്‍ അംഗീകരിക്കണം. ആ അംഗീകാരം ലഭിക്കാന്‍ പദ്ധതിയില്‍ മന്ത്രാലയം വിശദാംശം ശേഖരിക്കും. അനുമതികള്‍ പരിശോധിക്കും. സില്‍വര്‍ലൈനിന്റെ കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കേണ്ടത് റെയില്‍വേ ബോര്‍ഡാണ്.

Content Highlights: K-rail foreign loan Jica


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented