കെ-റെയില്‍ സംവാദം ഇന്ന്: എതിര്‍ക്കാന്‍ ഒരാള്‍ മാത്രം,പിന്മാറിയവര്‍ക്ക് പകരക്കാരില്ല


പദ്ധതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരുമായ മൂന്നുവീതം വിദഗ്ധരാണ് സംവാദത്തിനുണ്ടായിരുന്നത്

പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരേ നിലപാട് എടുക്കുന്നവര്‍ പിന്മാറിയെങ്കിലും നിശ്ചയിച്ച സംവാദം കെ റെയില്‍ ഇന്ന് നടത്തും. വിയോജിപ്പുള്ളവര്‍ പങ്കെടുത്തില്ലെങ്കിലും അവസരം നല്‍കിയില്ലെന്ന വാദം ഉയരാതിരിക്കാനാണ് സംവാദം നടത്താന്‍ കെ-റെയില്‍ ഒരുങ്ങുന്നത്.

വിയോജിപ്പുള്ളവര്‍ക്ക് അവരുടെ വാദം അവതരിപ്പിക്കാനുള്ള പരിപാടി എന്നതിനാല്‍ അതില്‍നിന്ന് പിന്മാറേണ്ടതില്ലെന്നാണ് സര്‍ക്കാരും സ്വീകരിച്ച നിലപാട്. വ്യാഴാഴ്ച രാവിലെ 11-ന് തിരുവനന്തപുരം താജ് വിവാന്ത ഹോട്ടലിലാണ് ചടങ്ങ്.

പദ്ധതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരുമായ മൂന്നുവീതം വിദഗ്ധരാണ് സംവാദത്തിനുണ്ടായിരുന്നത്. എതിര്‍ക്കുന്നവരില്‍ അലോക് കുമാര്‍ വര്‍മയും ശ്രീധര്‍ രാധാകൃഷ്ണനും പിന്മാറി. ജോസഫ് സി. മാത്യുവിനെ സര്‍ക്കാര്‍ നേരത്തേ ഒഴിവാക്കിയിരുന്നു.

പദ്ധതിയെ അനുകൂലിക്കുന്ന മൂന്നുപേരും എതിര്‍ക്കുന്ന ആര്‍.വി.ജി. മേനോനാനും മാത്രമാണ് ഇപ്പോള്‍ സംവാദത്തിലുള്ളത്. സര്‍ക്കാര്‍ നിശ്ചയിച്ച സംവാദം കെ-റെയില്‍ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന, പിന്മാറിയവരുടെ ആരോപണത്തെ കുറിച്ച് കെ-റെയില്‍ പ്രതികരിച്ചിട്ടില്ല. പകരം, സംവാദ പാനലില്‍ ഉള്‍പ്പെട്ടവരെ പരിചയപ്പെടുത്തി സാമൂഹികമാധ്യമ പേജില്‍ കെ-റെയില്‍ നല്‍കിയ കുറിപ്പില്‍ ഇവരെ ഉള്‍പ്പെടുത്തിയില്ല.

ബദല്‍ സംവാദം നാലിന്

കെ-റെയില്‍ സംവാദത്തില്‍ ബഹിഷ്‌കരണവും വിവാദവും ഉണ്ടായതോടെ ബദല്‍ സംവാദവുമായി ജനകീയ പ്രതിരോധ സമിതി. മുഖ്യമന്ത്രിയെയും കെ-റെയില്‍ എം.ഡി.യെയും ക്ഷണിച്ച് മേയ് നാലിന് തലസ്ഥാനത്ത് തുറന്ന ജനകീയ സംവാദ സദസ്സ് സംഘടിപ്പിക്കും. ജോസഫ് സി. മാത്യുവും അലോക് വര്‍മയും ശ്രീധര്‍ രാധാകൃഷ്ണനും ഇതില്‍ പങ്കെടുക്കും.

സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാധ്യതകളെക്കുറിച്ച് പുസ്തകമെഴുതിയ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ മന്ത്രിയുമായ തോമസ് ഐസക്കിനെയാണ് സംവാദത്തിലേക്കു ക്ഷണിക്കുന്നത്. പുറമേ, സില്‍വര്‍ലൈനിന്റെ ഡി.പി.ആര്‍. തയ്യാറാക്കിയ ഏജന്‍സിയായ സിസ്ട്രയുടെ മാനേജിങ് ഡയറക്ടര്‍, കെ-റെയില്‍ സംഘടിപ്പിക്കുന്ന സംവാദത്തില്‍ പദ്ധതിയെ അനുകൂലിച്ച് സംസാരിക്കാനെത്തുന്ന കുഞ്ചെറിയ പി. ഐസക് എന്നിവരെയും ക്ഷണിക്കുന്നുണ്ട്.

റെയില്‍ പദ്ധതി വിദഗ്ധനായ എന്‍ജിനിയര്‍ ഇ. ശ്രീധരന്‍, കെ.പി. കണ്ണന്‍, ആര്‍.വി.ജി. മേനോന്‍, രഘു ചന്ദ്രന്‍, രവിചന്ദ്രന്‍, സി.ആര്‍. നീലകണ്ഠന്‍, ജോണ്‍ പെരുവന്താനം, ഡോ. എം.പി. മത്തായി തുടങ്ങിയ വിദഗ്ധരെയും ജനപ്രതിനിധികളെയും പരിസ്ഥിതിപ്രവര്‍ത്തകരെയും സംവാദത്തിലേക്കു ക്ഷണിക്കുമെന്ന് ജനകീയ പ്രതിരോധസമിതി ജനറല്‍ സെക്രട്ടറി എം. ഷാജര്‍ഖാന്‍ അറിയിച്ചു.

Content Highlights: K-Rail Debate Today: There is only one to oppose

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section
Most Commented