'സില്‍വർലൈന്‍ വന്നാല്‍ തെക്കരും വടക്കരുമെന്ന വേര്‍തിരിവ് ഇല്ലാതാകും'; എഫ്.ബി പോസ്റ്റുമായി കെ-റെയില്‍


പ്രതീകാത്മക ചിത്രം | ഫോട്ടോ: www.facebook.com/OfficialKRail

തിരുവനന്തപുരം: കേരളത്തിന്റെ തെക്ക്-വടക്ക് പ്രദേശങ്ങളെ താരതമ്യം ചെയ്ത് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഒടുവില്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറഞ്ഞാണ് സുധാകരന്‍ തടിയൂരിയത്. വീണുകിട്ടിയ അവസരം സില്‍വര്‍ ലൈന്‍ പദ്ധതിയെ ന്യായീകരിക്കുന്നതിന് ഉപയോഗിക്കാനാണ് കെ റെയില്‍ കോര്‍പറേഷന്റെ ശ്രമം. സില്‍വര്‍ലൈന്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിലങ്ങോളമിങ്ങോളമുള്ള ജീവിതരീതി അടുത്തറിയാന്‍ അവസരം ലഭിക്കുമെന്നും തെക്കരും വടക്കരുമെന്നുള്ള വേര്‍തിരിവ് ഇല്ലാതാവുമെന്നുമുള്ള അവകാശവാദവുമായി കെ റെയിലിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്.

ഫേയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
തെക്കരാണോ വടക്കരാണോ മികച്ചതെന്ന ചർച്ചയും വാ​ഗ്വാ​ദങ്ങളും കാലങ്ങളായി നടക്കുന്നതാണ്. സോഷ്യൽ മീഡിയ പ്രബലമായതോടെ ചെറിയ ഇടവേളകളിൽ വടക്കൻ നന്മയും തെക്കൻ ക്രൂരതയും കൗണ്ടറുകളും ട്രോളുകളും പൊങ്ങിവരും. എന്തിനേറെ തെക്കന്റെ സാമ്പാറാണോ വടക്കന്റെ സാമ്പാറാണോ മികച്ചതെന്ന് വരെ ആഴ്ചകളോളം സോഷ്യൽ മീഡിയയിൽ ചർച്ച നടന്നിട്ടുണ്ട്.കേരളത്തിലെ 14 ജില്ലകൾക്കും സ്വന്തമായ പ്രയോ​ഗങ്ങളും ഭാഷാശൈലികളും പാചകരീതികളുമുണ്ട്. ജീവിതശൈലിയും വ്യത്യസ്തമായിരിക്കും. ചില ന​ഗ​രങ്ങളിൽ ജീവിതച്ചെലവ് കുറവായിരിക്കും. ചിലയിടത്ത് കൂടുതലായിരിക്കും. ഇതൊക്കെവെച്ച് ഒരു ജില്ലക്കാർ മികച്ചതും ഒരു ജില്ലക്കാർ മോശമാണെന്നും ഒരിക്കലും പറയാൻ കഴിയില്ല.

വൈവിധ്യങ്ങളാണ് നമ്മളെ വ്യത്യസ്തരാക്കുന്നത്. തിരുവനന്തപുരം മുതൽ കാസർ​ഗോഡ് വരെ നീണ്ടുകിടക്കുന്ന കേരളത്തിലെ ഓരോ ജില്ലയ്ക്കും അവകാശപ്പെടാനും അഭിമാനിക്കാനും ധാരാളം കാര്യങ്ങളുണ്ട്. ഇതൊക്കെ അറിയണമെങ്കിൽ നമ്മൾ യാത്രചെയ്യണം. മണിക്കൂറുകൾ ട്രെയിനിലും റോഡിലും ചെലവാക്കി ഓൾ കേരള ടൂർ നടത്താനൊന്നും പലർക്കും താൽപര്യമുണ്ടാകില്ല. സ്ഥിരം വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് മടങ്ങുകയായിരിക്കും ചെയ്യുക.

സിൽവർലൈൻ പദ്ധതി യാഥാർഥ്യമാകുന്നതോടെ കേരളത്തിലങ്ങോളമിങ്ങോളമുള്ള ജീവിതരീതിയെ അടുത്തറിയാനുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്. തെക്കരും വടക്കരുമെന്നുള്ള വേർതിരിവ് സിൽവർലൈൻ വരുന്നതോടെ ഇല്ലാതാവും. എല്ലാ നാടുകളിലും എല്ലാവർക്കും അതിവേ​ഗം എത്തിച്ചേരാനാകും. വൈവിധ്യങ്ങൾക്കിടയിലും നമ്മൾക്കിടയിലുള്ള ഒത്തൊരുമയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും നമ്മളെ വ്യത്യസ്തരാക്കുന്നത്. നമ്മളെല്ലാവരും മലയാളികളാണ്, കേരളീയരാണ്.

Content Highlights: K-Rail corporation's fb post on k sudhakaran controversy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented