റാന്നി: ശബരിമലയിലേക്കുള്ള യാത്രാമധ്യേ അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയെ പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. റാന്നി പോലീസ് സ്‌റ്റേഷനിലെത്തിച്ച കെ.പി ശശികല തന്നെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഉപവാസത്തിലാണ്. തന്നെ തിരിച്ച് ശബരിമല ദര്‍ശനത്തിനായി സന്നിധാനത്തേക്ക് കടത്തിവിടണമെന്ന ആവശ്യത്തിലാണ് അവരുള്ളത്. എന്നാല്‍ കോടതിയില്‍ ഹാജരാക്കും അവിടെ നിന്ന് ജാമ്യത്തില്‍ പോകാം എന്ന നിലപാടിലാണ് പോലീസ്.

k p sasikala
കെ.പി ശശികല റാന്നി പോലീസ് സ്‌റ്റേഷനില്‍ ഫോട്ടോ.കെ.ആര്‍ പ്രഹ്ലാദന്‍

റാന്നി പോലീസ് സ്‌റ്റേഷന് പുറത്ത് സമരക്കാര്‍ പ്രതിഷേധം തുടരുകയാണ്. ഇതിനിടെ ഡോക്ടറെത്തി ശശികലയെ പരിശോധിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് മരക്കൂട്ടത്ത് നിന്ന് ശശികലയെ പോലീസ് അറസ്റ്റ് ചെയ്തത്. അവരെ കൂടാതെ നാല് സംഘപരിവാര്‍ സംഘടനാ നേതാക്കളേയും കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്. ശബരിമലയില്‍ ഇവരുടെ നേതൃത്വത്തില്‍ മുമ്പ് നടന്ന സംഘര്‍ഷങ്ങള്‍ കണക്കിലെടുത്താണ് കരുതല്‍ തടങ്കലിലാക്കിയതെന്നാണ് പോലീസിന്റെ ഭാഷ്യം. കൂടുതല്‍ നേതാക്കളെ വരും ദിവസങ്ങളില്‍ കരുതല്‍ തടങ്കലിലാക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 

Content highlights: K P sasikala, Arrest, Ranni, police station