കെ.എൻ. ബാലഗോപാൽ| Photo: Mathrubhumi
കൊച്ചി: കേരളത്തില്‍ ഇന്ധന നികുതി സ്വാഭാവികമായി കുറഞ്ഞതല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കുറച്ചത് തന്നെയാണെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേന്ദ്രം കുറച്ചപ്പോള്‍ സ്വാഭാവികമായുണ്ടായ കുറവല്ലെന്നും സംസ്ഥാനം സ്വന്തമായി കുറച്ചതുതന്നെയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ പലതവണ വര്‍ധിപ്പിച്ച ഇന്ധന നികുതി പിണറായി സര്‍ക്കാര്‍ വന്ന് മൂന്നാം വര്‍ഷത്തില്‍ കുറച്ചു. അതിന് ശേഷം നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
"കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ വില കുറക്കുമ്പോള്‍ നമ്മളും കുറക്കാന്‍ തീരുമാനിച്ചു. അതാണ് വസ്തുത. മുമ്പ് പെട്രോളിന്റെ വില കുറയുന്ന ഘട്ടത്തില്‍, ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ 10-18 പ്രാവശ്യം നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. 2016-ല്‍ അധികാരത്തില്‍ വന്ന ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലംമുതല്‍ നികുതി വര്‍ധിപ്പിച്ചിട്ടില്ല. 2018-ല്‍ നമ്മള്‍ നികുതി കുറച്ചിട്ടുണ്ട്", അദ്ദേഹം പറഞ്ഞു.
ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴുള്ള നികുതിയിലേക്ക് പോയാല്‍ പത്തോ ഇരുപതോ രൂപ കുറയും എന്നതാണ് വസ്തുതയെന്നും ബാലഗോപാല്‍ പറഞ്ഞു. നിലവില്‍ പിരിച്ചുകൊണ്ടിരിക്കുന്ന സ്‌പെഷ്യല്‍ സെസ് കേന്ദ്രസര്‍ക്കാര്‍ പിരിക്കാന്‍ പാടില്ലാത്തതാണ്. വളരെ അസാധാരണ സാഹചര്യത്തില്‍ മാത്രം പിരിക്കേണ്ട സ്‌പെഷ്യല്‍ സെസ് ഇനത്തിലാണ് വലിയ തുക പിരിക്കുന്നത്. 30 രൂപ പിരിച്ചുകൊണ്ടിരുന്നത് ഇപ്പോള്‍ 22 രൂപ ആക്കി കുറച്ചിട്ടേയുള്ളൂ. പഴയ കണക്കനുസരിച്ച് പോകുകയാണെങ്കില്‍ ഇനിയും 10-20 രൂപ കുറക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പണപ്പെരുപ്പവും നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റവും പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് എട്ടുരൂപയും ഡീസലിന് ആറുരൂപയുമാണ് കുറച്ചത്. ആനുപാതികമായി കേരളത്തില്‍ പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയും കുറച്ചുവെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നേരത്തെ പറഞ്ഞിരുന്നു.
Content Highlights: K. N. Balagopal on petrol and diesel price cut
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..