കെ. മുരളീധരൻ | Screengrab: മാതൃഭൂമി ന്യൂസ്
തിരുവനന്തപുരം: ഡി.സി.സി പട്ടികയെ ചൊല്ലിയുള്ള തര്‍ക്കങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളിലും വ്യത്യസ്ത അഭിപ്രായപ്രകടനവുമായി കെ. മുരളീധരന്‍. പ്രഖ്യാപിച്ച പട്ടികയിലെ 14 പേരും യോഗ്യരെന്നാണ് വടകര എംപിയുടെ പ്രതികരണം. ചര്‍ച്ചകള്‍ നടന്നില്ലെന്ന ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും വാദത്തെ മുരളീധരന്‍ തള്ളുകയും ചെയ്തു.
ഇത്തവണ വിശാലമായ ചര്‍ച്ചകളാണ് ഡിസിസി പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചകള്‍ കൂടുതലായി നടക്കുകയും രാഹുല്‍ ഗാന്ധി ഇടപെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് മൂന്ന് നാല് ദിവസം മുന്‍പ് പ്രഖ്യാപിക്കേണ്ട പട്ടിക ഇന്നലെയായതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ പ്രസിഡന്റുമാരില്‍ തിരുവനന്തപുരത്തും വയനാടും മുന്‍ എംഎല്‍എമാരും മറ്റ് ജില്ലകളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ തലപ്പത്തിരുന്നവരുമാണ് നേതൃത്വത്തിലേക്ക് എത്തിയത്. ഇത് കേരളത്തില്‍ കോണ്‍ഗ്രസിന് കൂടുതല്‍ ജനകീയ മുഖമാണ് സമ്മാനിക്കുകയെന്നാണ് മുരളിയുടെ പക്ഷം.
നിയമിച്ചത് എല്ലാം യോഗ്യരായവരേയാണ്. പ്രായത്തിന്റെ കാര്യത്തിലായാലും സീനിയര്‍മാരേയും യുവാക്കളേയും നിയമിച്ചിട്ടുണ്ട്. പ്രായമായി എന്ന് കരുതി പ്രവര്‍ത്തിക്കാന്‍ കഴിവില്ലെന്നോ അല്ലെങ്കില്‍ വൃദ്ധസദനത്തില്‍ അയക്കേണ്ടവരോ എന്ന് അര്‍ത്ഥമില്ല.
പാര്‍ട്ടിയെ സംബന്ധിച്ച് രണ്ട് തിരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങി ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങി നില്‍ക്കുകയാണ്. അനുഭവത്തിന്റെ വെളിച്ചത്തില്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ ഒരുമിച്ച് പാര്‍ട്ടിയെ ശക്തമായി തിരിച്ചുകൊണ്ടുവരിക എന്നതാണ് പ്രധാനം. അത്തരമൊരു പ്രയാണത്തില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മുന്നില്‍ തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
പട്ടികയ്‌ക്കെതിരേ പരസ്യപ്രതികരണം നടത്തി അച്ചടക്കനടപടിക്ക് വിധേയരായവര്‍ക്ക് തെറ്റ് തിരുത്തി തിരിച്ചെത്താമെന്നും അവര്‍ക്കെതിരായ നടപടി അന്തിമമല്ലെന്നും മുരളീധരന്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക തയ്യാറാക്കുന്നതിന് മുന്‍പ് ജില്ലാ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നവെന്നും മുരളീധരന്‍ പറഞ്ഞു.
Content Highlights: K Muralidharan welcomes new list of DCC presidents
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..