കെ. മുരളീധരൻ | Photo: Mathrubhumi
വൈക്കം: കെ.പി.സി.സി നടത്തുന്ന വൈക്കം സത്യാഗ്രഹ പരിപാടിയില്‍ വിവാദത്തിന് തിരുകൊളുത്തി കെ.മുരളീധരന്‍. തന്നെ പ്രസംഗിക്കാന്‍ അനുവദിക്കാതെ തഴഞ്ഞുവെന്ന് മുരളീധരന്‍ വ്യക്തമാക്കി.
ആഘോഷപരിപാടിയ്ക്കിടെ വേദിയില്‍ വെച്ചുതന്നെ മുരളീധരന്‍ കെ.സുധാകരനോട് അതൃപ്തി അറിയിച്ചു. മുന്‍ കെ.പി.സി.സി അധ്യക്ഷന്മാര്‍ക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കിയപ്പോള്‍ തന്നെ ഒഴിവാക്കിയെന്നാണ് മുരളീധരന്‍ പറയുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത ചടങ്ങില്‍ കെ.സുധാകരനും വി.ഡി സതീശനും രമേശ് ചെന്നിത്തലയും എം എം ഹസ്സനും മാത്രമാണ് കെ.പി.സി.സിയുടെ പ്രതിനിധികളായി സംസാരിച്ചത്.
വേദിയില്‍ വെച്ചുതന്നെ പൊട്ടിത്തെറിച്ച മുരളീധരന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേറെ ആളെ നോക്കണമെന്നും തുറന്നടിച്ചു. കെ.സി.വേണുഗോപാലിനോടും മുരളീധരന്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. വേദി കൈകാര്യം ചെയ്തവര്‍ വിട്ടു പോയതാകാമെന്ന നേതൃത്വത്തിന്റെ മറുപടിയില്‍ മുരളീധരന്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
മുരളീധരനെക്കൂടാതെ ശശി തരൂരിനെയും പ്രസംഗിക്കാന്‍ അനുവാദിക്കാതെ തഴഞ്ഞുവെന്ന വിമര്‍ശനം ഉയരുന്നുണ്ട്. തരൂര്‍ സംസാരിക്കണമെന്ന പ്രവര്‍ത്തകരുടെ ആവശ്യത്തോട് പാര്‍ട്ടി നേതൃത്വം മുഖം തിരിച്ചെന്നും തരൂര്‍ അനുകൂലികള്‍ വ്യക്തമാക്കി. ഇതോടെ ആഘോഷം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
Content Highlights: K. Muralidharan expressed his displeasure to KPCC's Vaikom Satyagraha centenary program
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..