'ഗവര്‍ണറുടെ കാവിവത്കരണം അംഗീകരിക്കില്ല', സുധാകരനേയും സതീശനേയും തള്ളി കെ. മുരളീധരന്‍


വി.ഡി സതീശൻ, കെ സുധാകരൻ, കെ മുരളീധരൻ | Photo: മാതൃഭൂമി

തിരുവനന്തപുരം: ഗവര്‍ണര്‍ - സര്‍ക്കാര്‍ പോരില്‍ കോണ്‍ഗ്രസിനുള്ളിലെ ആശയക്കുഴപ്പവും നേതാക്കള്‍ തമ്മിലുള്ള അഭിപ്രായഭിന്നതയും രൂക്ഷമാകുന്നു. വിഷയത്തിലെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവരുടെ നിലപാടിനെ തള്ളി കെ. മുരളീധരന്‍ രംഗത്തുവന്നു. ഗവര്‍ണര്‍ കാവിവത്കരണം നടത്തുന്നുവെന്നും അത് അംഗീകരിക്കില്ലെന്നുമാണ് മുരളീധരന്‍ പറയുന്നത്. ഗവര്‍ണറുടെ നിലപാടിനെ വി.ഡി സതീശനും കെ. സുധാകരനും കഴിഞ്ഞ ദിവസം പിന്തുണച്ചിരുന്നു.

കേരളത്തില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരില്‍ പ്രതിപക്ഷത്തിന് റോളില്ലെന്നും ഇരുകൂട്ടരും പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു. ഗവര്‍ണര്‍ക്ക് വേണ്ടി ബിജെപി സമരത്തിനും പ്രതിഷേധത്തിനുമിറങ്ങുമ്പോള്‍ തെരുവ് യുദ്ധമുണ്ടാകും. അതോടൊപ്പം തന്നെ പോര് തുടര്‍ന്നാല്‍ കേരളത്തിലെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം അവതാളത്തിലാകും. പരീക്ഷകള്‍ നടക്കാതെയും തുടര്‍പഠനത്തിന് പോകാനിരിക്കുന്ന വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലാകുന്ന സാഹചര്യമുണ്ടാകുകയും ചെയ്യുമെന്നും മുരളീധരന്‍ പറഞ്ഞു.ഗവര്‍ണര്‍ കാവിവത്കരണം നടത്തുന്നുവെന്ന അഭിപ്രായം തനിക്കില്ലെന്നാണ് കെ സുധാകരന്‍ പറഞ്ഞത്. എന്നാല്‍, താന്‍ പറഞ്ഞത് കോണ്‍ഗ്രസിന്റെ ദേശീയതലത്തിലുള്ള നിലപാടാണെന്ന് മുരളീധരന്‍ അവകാശപ്പെടുന്നു. 'ഗവര്‍ണര്‍മാരെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ കാവിവത്കരണം നടത്തുന്നു. കെ.സി വേണുഗോപാല്‍ ഇക്കാര്യത്തില്‍ പറഞ്ഞ അഭിപ്രായത്തോടാണ് തനിക്ക് യോജിപ്പ്. സുധാകരനും സതീശനും പറഞ്ഞ അഭിപ്രായത്തെക്കുറിച്ച് തനിക്കറിയില്ല, അത് അവരോട് തന്നെ ചോദിക്കണം' - മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായം തന്നെയാണ് മുസ്ലീം ലീഗും പ്രകടിപ്പിച്ചത്. ഗവര്‍ണറുടെ നടപടികളോട് യോജിക്കാന്‍ പറ്റില്ല. അതേസമയം കോടതിവിധിയെ മാനിക്കുന്നു. ഗവര്‍ണര്‍ ആര്‍എസ്എസ്‌കാരനെപ്പോലെ പെരുമാറി വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി അഭിപ്രായപ്പെട്ടത്. എന്ത് തരത്തിലുള്ള നിലപാട് സ്വീകരിക്കണം ഈ വിവാദത്തിലെന്ന് കോണ്‍ഗ്രസിന് വ്യക്തതയില്ലെന്ന് വേണം ഇതില്‍നിന്നെല്ലാം മനസിലാക്കേണ്ടത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

Content Highlights: k muralidharan, k sudhakaran, vd satheesan, arif muhammed khan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented