കെ.മുരളീധരൻ. ഫോട്ടോ:മാതൃഭൂമി
- ആര്‍എസ്എസുകാരനായ ഗവര്‍ണര്‍ക്ക് കുടപിടിക്കുന്ന മുഖ്യമന്ത്രിയായി പിണറായി മാറരുത്
- ആവശ്യമുള്ളതിലും ഇല്ലാത്തതിലും അദ്ദേഹം ഇടപെടുകയാണ്
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. ആവശ്യമുള്ളതിലും ഇല്ലാത്തതിലും അദ്ദേഹം ഇടപെടുകയാണ്. നിര്‍ദേശങ്ങള്‍ അദ്ദേഹത്തിന് മുന്നോട്ടുവെക്കാം, പക്ഷേ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടേണ്ടെന്ന് കെ. മുരളീധരന്‍ പറഞ്ഞു.
സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് എങ്ങനെ പെരുമാറണം ആരെയൊക്കെ മാതൃകയാക്കണം എന്ന് പറയേണ്ടത് ഗവര്‍ണര്‍ അല്ല. അദ്ദേഹത്തെ ഇതിനെല്ലാം ആരാണ് ചുമതലപ്പെടുത്തിയതെന്നും മുരളീധരന്‍ ചോദിച്ചു. ആര്‍എസ്എസുകാരനായ ഗവര്‍ണര്‍ക്ക് കുടപിടിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറരുതെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
അനാവശ്യമായി ഇടപെടല്‍ നടത്തി ഗവര്‍ണര്‍ സ്വയം താഴുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പേഴ്‌സണല്‍സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്നതില്‍ യുഡിഎഫ് എതിരല്ല. ഈ വിഷയത്തില്‍ ഗവര്‍ണര്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല. വെറും കടലാസ് പുലിയായ ഗവര്‍ണറെ ഭയക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
പെന്‍ഷന്‍ വിഷയത്തില്‍ എന്തെങ്കിലും ഭേദഗതി കൊണ്ടുവരുന്നുവെങ്കില്‍ അത് നിയമസഭയില്‍ പ്രാതിനിധ്യമുള്ള പാര്‍ട്ടികളുമായി ആലോചിച്ച് നടപ്പിലാക്കാം. എന്നാല്‍ അത് ഗവര്‍ണറുടെ നിര്‍ദേശങ്ങളെ ഭയന്നിട്ട് ആകരുത്. ഗവര്‍ണറുടെ അനാവശ്യ നിര്‍ദേശങ്ങള്‍ തള്ളിക്കളയാനുള്ള ഗഡ്സ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും വേണമെന്നും മുരളീധരന്‍ പറഞ്ഞു.
ഗവര്‍ണര്‍ക്കെതിരെ നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എന്നിവരും രംഗത്ത് വന്നരുന്നു. ആരെ മാതൃകയാക്കായിലും ആരിഫ് മുഹമ്മദ് ഖാനെ മാതൃകയാക്കില്ലെന്നാണ് സതീശന്‍ പറഞ്ഞത്. ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ കേരളം ഒന്നടങ്കം ആവശ്യപ്പെടണമെന്നായിരുന്നു സുധാകരന്റെ പ്രതികരണം.
Content Highlights: k muralidharan against governor arif muhammed khan
Content Highlights: k muralidharan against governor arif muhammed khan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..