കെ.മുരളീധരൻ | ഫോട്ടോ: മാതൃഭൂമി
കോഴിക്കോട്: സിപിഎം - ബിജെപി അന്തർധാര സജീവമായതിന്റെ ഉദാഹരണമാണ് തലശ്ശേരിയിലെ പുന്നോല്‍ ഹരിദാസ് വധക്കേസ് പ്രതിയെ സിപിഎം പ്രവർത്തകർ ഒളിപ്പിച്ചതെന്ന് കെ മുരളീധരൻ എംപി. പകൽ ബിജെപിയെ വിമർശിക്കുകയും രാത്രി സഹായം തേടുകയും ചെയ്യുന്നവരാണ് സിപിഎം എന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് സുരക്ഷയുള്ളൂ എന്നും പകൽ പോലും സ്ത്രീകൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും കെ മുരളീധരൻ പറഞ്ഞു.
ഹരിദാസ് വധക്കേസിലെ പ്രതി നിജിൽ ദാസിന് വീട് നൽകിയ അധ്യാപികയായ രേഷ്മയും ഭർത്താവ് പ്രശാന്തും സിപിഎം പ്രവര്‍ത്തകരാണ് എന്ന ആരോപണങ്ങൾ തള്ളിക്കൊണ്ട് കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ രംഗത്തെത്തി.
Content Highlights: K muraleedharan statement about cpm and bjp
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..