നിരപരാധിയാണെങ്കില്‍ ഒളിവില്‍ പോയതെന്തിനാണ്? എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ കെ. മുരളീധരന്‍


കെ. മുരളീധരൻ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എക്കെതിരെ പാര്‍ട്ടി നടപടി വൈകുന്നത് തെറ്റാണെന്ന് കെ. മുരളീധരന്‍ എം.പി. ഒരു കാരണവാശാലും എല്‍ദോസിനെ കോണ്‍ഗ്രസ് സംരക്ഷിക്കില്ല. അദ്ദേഹം എവിടെയാണുള്ളതെന്ന് കണ്ടുപിടിക്കേണ്ടത് പോലീസ് ആണ്.

എല്‍ദോസ് ചെയ്തതിനെ അനുകൂലിക്കുന്നില്ല, ഒളിവില്‍ പോയത് തെറ്റാണ്. എല്‍ദോസ് എവിടെയാണെന്ന് കണ്ടുപിടിക്കേണ്ടത് പൊലീസ് ആണ്. നിരപരാധിയാണെങ്കില്‍ പൊതുജനത്തെ അഭിമുഖീകരിക്കാന്‍ മടിക്കേണ്ടതില്ല. വിചാരണയില്‍ കേസ് തെളിയിക്കപ്പെട്ടാല്‍ പാര്‍ട്ടി നടപടിയെടുക്കും. ഇത്തരം ഞരമ്പുരോഗം പലര്‍ക്കും ഉണ്ട്, പല പാര്‍ട്ടിയിലും കാണുന്നുണ്ട്. ഇതിനെയൊക്കെ നേതൃത്വം ഒറ്റപ്പെടുത്തണം. അദ്ദേഹത്തെ കോണ്‍ഗ്രസ് സംരക്ഷിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.



ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്ത് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ ഒളിസ്ഥലം പോലീസിന് കണ്ടെത്താനായിട്ടില്ല. എംഎല്‍എ ഒളിവിലാണെന്നും വ്യാപകമായ അന്വേഷണം നടത്തുന്നുണ്ടെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

തിങ്കളാഴ്ച കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനും എല്‍ദോസ് കുന്നപ്പിള്ളി എത്തിയില്ല. എംഎല്‍എയ്ക്ക് വോട്ടുള്ളതിനാല്‍ അദ്ദേഹം കെപിസിസി ഓഫീസില്‍ എത്തുമോയെന്ന് നിരീക്ഷിക്കാന്‍ തിങ്കളാഴ്ച രാവിലെ മുതല്‍ ഷാഡോ പോലീസിനേയും അന്വേഷണ സംഘം ഏര്‍പ്പെടുത്തിയിരുന്നു.

Content Highlights: k muraleedharan slams Eldhose Kunnappilly


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented