കെ. മുരളീധരൻ | Photo: Mathrubhumi
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്ന സൂചന നല്കി കെ. മുരളീധരന് എം.പി. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും രമേശ് ചെന്നിത്തലയും പാര്‍ലമെന്റിലേക്ക് മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് ഡി.സി.സിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് എന്നായിരുന്നു കെ. മുരളീധരന്റെ പരാമര്‍ശം.
'സത്യം പറഞ്ഞാല്‍ ഞാന്‍ പാര്‍ലമെന്റിലേക്ക് പ്രത്യേക സാഹചര്യത്തില്‍ പോയതാണ്. നിയമസഭയില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത്, അതുകൊണ്ട് ലോക്സഭയില്‍നിന്ന് ഒഴിവാക്കണം എന്ന് ഞാന്‍ ആദ്യം പറഞ്ഞിരുന്നു. എന്നാല്‍, എല്ലാവരും അസംബ്ലിയിലേക്ക് തള്ളിയാല്‍ ഡല്‍ഹിയില്‍ ഇവര്‍ അധികാരത്തില്‍ വരില്ലാ എന്ന് ജനം വിചാരിക്കും. അതുകൊണ്ട് ഞങ്ങളെയൊക്കെ പാര്‍ലമെന്റിലേക്ക് പരിഗണിക്കണം എന്നാണ് നേതാക്കന്മാരോട് പറയാനുള്ളത്. ഞങ്ങള്‍ ഡല്‍ഹിയില്‍ പോയിട്ട് നോക്കിക്കോളാം. ഒന്നുമില്ലെങ്കിലും രാഹുല്‍ ഗാന്ധിയുണ്ടാവുമല്ലോ മുന്നില്‍ ഇരിക്കാന്‍. അതുതന്നെ ഏറ്റവും സന്തോഷമുള്ള കാര്യമാണ്.'- കെ. മുരളീധരന് പറഞ്ഞു.
വട്ടിയൂര്‍ക്കാവില്‍ എം.എല്‍.എയായിരിക്കെയാണ് 2019-ല്‍ വടകരയില്‍ നിന്നും കെ. മുരളീധരന് നിയമസഭയിലേക്ക് മത്സരിക്കുന്നത്. അന്ന് പി. ജയരാജനെ പരാജയപ്പെടുത്തിയ മുരളീധരന് പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്തുനിന്നും മത്സരിച്ചിരുന്നു. ബി.ജെ.പിക്ക് കേരളത്തിലുണ്ടായിരുന്ന ഏക സീറ്റില്‍ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന കോണ്‍ഗ്രസ് തീരുമാനത്തിന്റെ പശ്ചാത്തലത്തിലായിരന്നു അന്ന് മുരളീധരന് നിയമസഭയിലേക്ക് മത്സരിച്ചത്.
Content Highlights: k muraleedharan says he will not contest assembly election
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..