കെ.മുരളീധരൻ | ഫോട്ടോ: മാതൃഭൂമി
കോഴിക്കോട്: എഴുത്തും വായനയുമുള്ളവരോടുള്ള പേടി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്വഭാവമാണെന്ന് കെ. മുരളീധരന്. കെ. കരുണാകരന് അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്ങനെയുള്ളവര്‍ മുകളില്‍ കയറി പോകുമോ എന്നാണ് പാര്‍ട്ടിയുടെ പേടിയെന്നും അദ്ദേഹം പറഞ്ഞു.
പുനഃസംഘടനയില്‍ ഇടപെടില്ല. എന്നാല്‍ മാറ്റുന്ന ആളുകളേക്കാള്‍ പുതുതായി നിയമിക്കുന്ന ആളുകള്‍ക്ക് കഴിവുണ്ടാകണം. ആര് മത്സരിക്കണമെന്ന് തീരുമാനിക്കാന്‍ സമയമുണ്ട്. മണ്ഡലം നന്നായി നോക്കലാണ് എം.പിമാരുടെ ഇപ്പോഴത്തെ ചുമതല എന്നും മുരളീധരന് പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് ആരും ബി.ജെ.പിയിലേയ്ക്ക് പോവില്ല. കെ. സുരേന്ദ്രനും വി. മുരളീധരനും ഉള്ള കാലത്തോളം ബി.ജെ.പി. കേരളത്തില്‍ രക്ഷപ്പെടില്ല. ശത്രുക്കളെ കണ്ടാല്‍ മനസിലാകും. മോദി ശത്രുപക്ഷത്താണ്. എന്നാല്‍ മിത്ര ഭാവമുള്ള ശത്രു പിണറായി, കേന്ദ്രവുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നു. ന്യൂനപക്ഷ വോട്ട് കിട്ടാന്‍ പിണറായി നുണ പറയുന്നുവെന്നും കെ. മുരളീധരന് ആരോപിച്ചു.
Content Highlights: k muraleedharan says congress party fears who reads and writes on Shashi tharoor
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..