തിരുവനന്തപുരം: പരസ്യവിമര്‍ശനം ഉന്നയിച്ച രമേശ് ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി കെ. മുരളീധരന്‍ എംപി. പഴയകാര്യങ്ങള്‍ പറയാനാണെങ്കില്‍ കുറെയുണ്ട്. താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ താന്‍ തന്നെ അനുഭവിച്ചിടണമെന്ന് അദ്ദേഹം പറഞ്ഞു. പരിഹരിക്കാന്‍ കഴിയാത്ത ഒരു പോരായ്മയും പാര്‍ട്ടികകത്തില്ല. എല്ലാവരും അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഡിസിസി പ്രസിഡന്റായി പാലോട്‌ രവി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.

കോൺഗ്രസിൽ നിന്ന് പുറത്തുപോയ കെപിസിസി മുൻ സെക്രട്ടറി പി.എസ്. പ്രശാന്തിനെതിരെയും മുരളീധരന്‍ രൂക്ഷ വിമർശനമുന്നയിച്ചു. കോൺഗ്രസിൽ നിന്ന് പുറത്തുപോയ മാലിന്യങ്ങളാണ് സിപിഎമ്മിൽ ചേർന്നതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ നിന്ന് പുറത്തുപോയ മാലിന്യങ്ങളെ പാർട്ടി ഒരിക്കലും തിരിച്ചു കൊണ്ടുവരരുത്. എന്നാൽ തെറ്റിദ്ധാരണയുടെ പേരിൽ പാർട്ടിയിൽ നിന്ന് രാജിവെച്ചവരെ തിരിച്ചു കൊണ്ടുവരണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു.  ആരേയും ഡി സി സി പ്രസിഡന്റാക്കണം എന്ന് താന്‍ വശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം, പഴയകാര്യങ്ങൾ പറഞ്ഞ് നേതാക്കൾ പ്രശ്നങ്ങൾ സൃഷ്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പഴയ കാര്യങ്ങൾ പറഞ്ഞ് ഡിസിസി അധ്യക്ഷന്മാർ ചുമതലയേൽക്കുന്ന വേദി കലാപവേദിയാക്കരുത്. താൻ താൻ ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടണമെന്നും അദ്ദേഹം രമേശ് ചെന്നിത്തലയെ ഉന്നംവെച്ച് പറഞ്ഞു.

കോണ്‍ഗ്രസില്‍ നടക്കുന്നത് സമൂലമായ മാറ്റമാണ്. ഒരു കാലത്ത് താന്‍ അടക്കമുളളവര്‍ അച്ചടക്ക ലംഘനം നടത്തിയിട്ടുണ്ട്. ഇന്ന് അതല്ല സ്ഥിതി, തുടര്‍ച്ചയായ പരാജയം പാര്‍ട്ടിക്ക് ഉണ്ടാകുന്നു. പാര്‍ട്ടിയെ ഇനി കുത്തഴിഞ്ഞ നിലയില്‍ കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം ഒരു വ്യക്തിയുടെ പരാജയമല്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്‍പ് താന്‍ സൂചിപ്പിച്ച കാര്യങ്ങള്‍ ഗൗരവമായി എടുത്തില്ല. സര്‍ക്കാര്‍ നാടാര്‍ സമുദായത്തിന് സംവരണം നല്‍കിയത് തിരുവനന്തപുരത്ത് തിരിച്ചടിയായി. ക്രിസ്ത്യന്‍ വോട്ടുകളിലും കുറവുണ്ടായി. ബിജെപിയും സിപിഎമ്മും രാഷ്ട്രീയ ശത്രുക്കളാണെന്നും മുരളീധരന്‍ പറഞ്ഞു.

Content Highlights: K Muraleedharan said that the waste left by the Congress was to join the CPM