കെ. മുരളീധരൻ, രമേശ് ചെന്നിത്തല | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: ഹിന്ദി അറിയാവുന്നവര്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് കെ. മുരളീധരന്‍. രമേശ് ചെന്നിത്തലയ്ക്ക് ഹിന്ദി നന്നായി വഴങ്ങും. രാജ്യസഭ സ്ഥാനാര്‍ഥിയായി ജെബി മേത്തറെ തീരുമാനിച്ചത് സ്വാഗതാര്‍ഹമാണെന്നും കെ. മുരളീധരന്‍ പറഞ്ഞു.
ഹൈക്കമാന്‍ഡിന്റേത് ഉചിതമായ തീരുമാനമാണ്. ഉത്തരേന്ത്യയില്‍ ഹിന്ദി ഒരു പ്രധാന ഘടകമാണ്. താന്‍ പൂര്‍ണമായും ദേശീയ രാഷ്ട്രീയത്തില്‍ നില്‍ക്കാത്തതിന്റെ കാരണം അതാണ്. ഹിന്ദി ദേശീയ ഭാഷയാണ്. അത് അറിഞ്ഞിരിക്കേണ്ടതാണ്.
ഹിന്ദി നന്നായി അറിയുന്ന രമേശ് ചെന്നിത്തലയെ പോലുള്ള ആളുകളുണ്ട്. അവര്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് വരണമെന്നും കെ. മുരളീധരന്‍ പറഞ്ഞു.
നേരത്തെ രാജ്യസഭ തിരഞ്ഞെടുപ്പില്‍ സമീപകാല തെരഞ്ഞെടുപ്പുകളില്‍ തോറ്റവരെ പരിഗണിക്കരുതെന്ന് കെ മുരളീധരന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് മുരളീധരന്‍ ഹൈക്കമാന്‍ഡിന് കത്തയക്കുകയും ചെയ്തിരുന്നു.
Content Highlights: K Muraleedharan Ramesh Chennithala congress
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..