ലോക്‌സഭ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍, സുധാകരന് ഇനിയും ജാഗ്രതക്കുറവ് പാടില്ല- കെ. മുരളീധരന്‍


'കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നും യു.ഡി.എഫില്‍ നിന്നും വിട്ടുപോയ ന്യൂനപക്ഷ വോട്ടുകള്‍ തിരിച്ചുവരുന്ന അവസ്ഥ ഭാരത് ജോഡോ യാത്ര കടന്നുപോയപ്പോള്‍ ഉണ്ടായിട്ടുണ്ട്'

കെ. സുധാകരൻ, കെ. മുരളീധരൻ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്റിന്റെ വിവാദപരാമര്‍ശങ്ങള്‍ മുന്നണിയിലും ജനങ്ങള്‍ക്കിടയിലും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. പരാമര്‍ശങ്ങളില്‍ അദ്ദേഹം ക്ഷമ ചോദിച്ചെങ്കിലും ജനങ്ങള്‍ക്കിടയിലുണ്ടായ ആശയക്കുഴപ്പം അദ്ദേഹം തീര്‍ക്കണമെന്നും ഘടകകക്ഷികളുമായി സംസാരിച്ച് ആശയക്കുഴപ്പത്തിന് പരിഹാരമുണ്ടാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. ഒരു കാലഘട്ടത്തിലും ആര്‍.എസ്.എസുമായി സന്ധി ചെയ്യാന്‍ കേരളത്തിലും പുറത്തും കോണ്‍ഗ്രസ് തയ്യാറായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നും യു.ഡി.എഫില്‍ നിന്നും വിട്ടുപോയ ന്യൂനപക്ഷ വോട്ടുകള്‍ തിരിച്ചുവരുന്ന അവസ്ഥ ഭാരത് ജോഡോ യാത്ര കടന്നുപോയപ്പോള്‍ ഉണ്ടായിട്ടുണ്ട്. അങ്ങനെയൊരു അന്തരീക്ഷത്തിന് കെ.പി.സി.സി. പ്രസിഡന്റിന്റെ പ്രസ്താവന മങ്ങലുണ്ടാക്കിയിട്ടുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കുകയും പാര്‍ട്ടി നിര്‍ണ്ണായക ഘട്ടത്തിലൂടെ കടന്നുപോവുകയുമാണ്‌. ഈ ഘട്ടത്തില്‍ ഇനിയൊരു ജാഗ്രതക്കുറവ് ഉണ്ടാവരുതെന്നും ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.'സുധാകരന്റെ കോണ്‍ഗ്രസിനോടുള്ള കൂറിന് കെ. സുരേന്ദ്രന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. 1986-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷം അദ്ദേഹം കോണ്‍ഗ്രസിന്റെ ശക്തനായ വക്താവാണ്. ആര്‍.എസ്.എസ്. കഴിഞ്ഞാല്‍ നെഹ്‌റുവിനെ ഏറ്റവും കൂടുതല്‍ അധിക്ഷേപിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ആര്‍.എസ്.എസിനെക്കുറിച്ചുള്ള പ്രസ്താവന കെ.പി.സി.സി. പ്രസിഡന്റിന്റെ ഭാഗത്തുനിന്നും വന്നപ്പോള്‍ സി.പി.എമ്മുകാര്‍ നെഹ്‌റുവിനെ മത്സരിച്ച് പ്രകീര്‍ത്തിക്കുന്നു എന്നൊരു മെച്ചമുണ്ടായി'. കെ. മുരളീധരന്‍ പറഞ്ഞു.

'ശാഖകള്‍ക്ക് സംരക്ഷണം നല്‍കുമ്പോള്‍ അദ്ദേഹം സംഘടനാ കോണ്‍ഗ്രസിലായിരുന്നു. സംഘടനാ കോണ്‍ഗ്രസിന് അന്ന് അഖിലേന്ത്യാതലത്തില്‍ ജനതാപാര്‍ട്ടിയുമായും സ്വതന്ത്രതാപാര്‍ട്ടിയുമായും ബന്ധമുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം അന്ന് അങ്ങനെയൊരു നിലപാട് സ്വീകരിച്ചിട്ടുണ്ടാവുക. പക്ഷേ, ജവഹര്‍ലാല്‍ നെഹ്‌റു വര്‍ഗീയതയോട് സന്ധി ചെയ്തു എന്ന് പറഞ്ഞത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാരിലല്ല ശ്യാമപ്രസാദ് മുഖര്‍ജി മന്ത്രിസഭയില്‍ ചേര്‍ന്നത്. ഭാരതീയ ജനസംഘം രൂപീകരിച്ച് വര്‍ഗീയമായ നിലപാട് സ്വീകരിച്ചപ്പോള്‍ ശ്യാമപ്രസാദ് മുഖര്‍ജിയെ അറസ്റ്റ് ചെയ്തത് നെഹ്‌റുവാണ്. അങ്ങനെയുള്ള നെഹ്‌റു വര്‍ഗീയതയുമായി കോംപ്രമൈസ് ചെയ്തു എന്ന വാചകമാണ് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാകുന്നത്. കോണ്‍ഗ്രസിനും യു.ഡി.എഫിനും പുറത്തുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുടെ സംരക്ഷണം ഏറ്റെടുക്കേണ്ട ചുമതല കോണ്‍ഗ്രസിനില്ല.'- മുരളീധരന്‍ വ്യക്തമാക്കി.

Content Highlights: K Muraleedharan, KPCC President, K Sudhakaran, RSS, Nehru


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented