കെ. മുരളീധരൻ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: എ.ഐ. ക്യാമറ വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുന്നതാണ് സർക്കാരിന് നല്ലതെന്നും അല്ലെങ്കിൽ നാണംകെട്ട് ഇറങ്ങിപ്പോകേണ്ടി വരുമെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കോടതിയെ സമീപിക്കേണ്ട സാഹചര്യം ഉണ്ടായാൽ കോൺഗ്രസ് അക്കാര്യം ആലോചിക്കുമെന്നും, ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം നേതാവ് എ.കെ ബാലന്‍ കഴിഞ്ഞ ദിവസം നടത്തിയ 'ഏട്ടന്റെ പീടിക' പരാമര്‍ശത്തെയും അദ്ദേഹം പരിഹസിച്ചു. 'ഏട്ടന്റെ പീടിക എവിടെയാണെന്ന് പറഞ്ഞാൽ അവിടെപ്പോയി പറയാമായിരുന്നു' അദ്ദേഹം പറഞ്ഞു.
കെൽട്രോൺ ഒരുവെള്ളാനയാണെന്ന് പറഞ്ഞ അദ്ദേഹം, സർക്കാർ സ്ഥാപനമായി പ്രവർത്തിക്കുകയും എന്നാൽ സ്വകാര്യ വ്യക്തികൾക്ക് ഇടനിലക്കാരനായി നിൽക്കുന്ന പ്രസ്ഥാനമായി കെൽട്രോൺ മാറിയിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു. 'കെൽട്രോണിനെ ഒന്നിനും കൊള്ളാത്ത സ്ഥാപനമാക്കി മാറ്റിയിരിക്കുകയാണ്. സബ് കോൺട്രാക്ട് കൊടുക്കുന്ന സ്ഥാപനമായിട്ട് മാറി. ഇതിനെ ഇനി കേരളത്തിന് ആവശ്യമില്ല. ഈ സ്ഥാപനം അടച്ചു പൂട്ടുകാണ് നല്ലത്' അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: k muraleedharan press meet about ai camera controversy


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..