ശശി തരൂരിന് സാധാരണക്കാരുമായി ബന്ധം കുറവാണ്, ഖാര്‍ഗെ യോഗ്യന്‍- കെ മുരളീധരന്‍


കെ മുരളീധരൻ, ശശി തരൂർ

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷതിരഞ്ഞെടുപ്പില്‍ ശശി തരൂരിനെ പിന്തുണയ്ക്കാതെ കെ മുരളീധരന്‍. ശശി തരൂരിന് സാധാരണ ജനങ്ങളുമായുള്ള ബന്ധം കുറവാണ്. തന്നെപ്പോലെയുള്ളവരുടെ വോട്ട് മല്ലികാര്‍ജുന ഖാര്‍ഗെയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിലെ ഉയര്‍ന്ന വിഭാഗങ്ങള്‍ക്കൊപ്പമാണ് ബിജെപി. അതിനെ നേരിടാന്‍ ബഹുജനമുന്നേറ്റമാണ് വേണ്ടത്. അതിന് സാധാരണ ജനങ്ങളുടെ മനസ്സറിയുന്നവര്‍ അധ്യക്ഷനാവണമെന്നാണ് തന്നെപ്പോലെയുള്ളവര്‍ ആഗ്രഹിക്കുന്നത്. അതിന് സ്വന്തം അധ്വാനം കൊണ്ട് താഴെത്തട്ടുമുതല്‍ ഉയര്‍ന്നുവെന്ന ഖാര്‍ഗെയെപ്പോലെയുള്ളവരാണ് നേതൃത്വത്തിലേക്ക് വരേണ്ടതെന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.



ഞങ്ങള്‍ തരൂരിന് എതിരാണെന്നല്ല ഇതിന്റെ അര്‍ഥം. സഭയ്ക്ക് അകത്തും പുറത്തും ബിജെപിക്കെതിരേ പ്രവര്‍ത്തിക്കുന്നവരാണ് ഞങ്ങള്‍. തരൂരിന് സാധാരണ ജനങ്ങളുമായിട്ടുള്ള ബന്ധം അല്‍പം കുറവാണ്. തരൂര്‍ വളര്‍ന്നുവന്ന സാഹചര്യം അതാണ്. അതുകൊണ്ട് കുറ്റം പറയാനും പറ്റില്ല. ഇന്നത്തെ സാഹചര്യത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ ഖാര്‍ഗയെപ്പോലെയുള്ളവര്‍ അധ്യക്ഷസ്ഥാനത്തേക്ക് വരുന്നതാണ് നല്ലതെന്ന് മുരളീധരന്‍ വിശദീകരിച്ചു.

Content Highlights: k muraleedharan on shashi tharoor's aicc president candidacy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented