തിരുവനന്തപുരം: ബി.ജെ.പി-സിപിഎം കൂട്ടുകെട്ടിനെക്കുറിച്ച് കോണ്‍ഗ്രസ് നേരത്തെ ഉന്നയിച്ച കാര്യമാണ് ബാലശങ്കര്‍ ഇപ്പോള്‍ പറഞ്ഞതെന്ന് കെ. മുരളീധരന്‍. ബാലശങ്കര്‍ ആര്‍എസ്എസിന്റെ ചട്ടക്കൂടിലൂടെ വളര്‍ന്നുവന്ന ഒരാളാണ്. സാധാരണ രാഷ്ട്രീയക്കാരെപ്പോലെ പറയുന്ന ഒരാളല്ലെന്നും അദ്ദേഹം പറഞ്ഞു. 

ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കുക കോണ്‍ഗ്രസിന് അനിവാര്യമാണ്. തങ്ങള്‍ ഒന്നാം സ്ഥാനത്തിനായാണ് മത്സരിക്കുന്നത്. ഞങ്ങള്‍ ഒന്നാം സ്ഥാനത്തിന് വേണ്ടി മത്സരിക്കുമ്പോള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ അവര്‍ തീരുമാനിച്ചേട്ടെയെന്നും കെ. മുരളീധരന്‍ പറഞ്ഞു.

ചെങ്ങന്നൂര്‍ സീറ്റ് തനിക്ക് നിഷേധിച്ചതിനു പിന്നില്‍ പാര്‍ട്ടി കേരള നേതൃത്വവും സി.പി.എമ്മും തമ്മിലുള്ള ഇടപാടാണെന്ന ഗുരുതര ആരോപണവുമായി ആര്‍.എസ്.എസ്. പ്രസിദ്ധീകരണമായ ഓര്‍ഗനൈസറിന്റെ മുന്‍ പത്രാധിപര്‍ ആര്‍. ബാലശങ്കര്‍ രംഗത്തെത്തിയിരുന്നു.

Content Highlights: K. Muraleedharan on R Balashankar's remarks