1. വന്ദേഭാരത് എക്‌സ്പ്രസ് | File Photo - PTI 2. കെ. മുരളീധരൻ | Mathrubhumi archives
കോഴിക്കോട്: സില്‍വര്‍ലൈന്‍ എന്ന വാശി ഉപേക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടികള്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. വന്ദേ ഭാരത് വന്ന സ്ഥിതിക്ക് ഇനി സില്‍വര്‍ലൈന്‍ വരില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് വന്ദേ ഭാരത് അനുവദിച്ചതിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് മണിക്കൂറിന് വേണ്ടി ഒരു ലക്ഷം കോടി ചിലവാക്കാനുള്ള സാമ്പത്തികശേഷി സംസ്ഥാന സര്‍ക്കാറിനില്ലെന്ന് കെ. മുരളീധരന്‍ പറഞ്ഞു. ഷൊര്‍ണൂരുണ്ടാക്കുന്ന അപ്പം അവിടെ വില്‍ക്കണം. അതിന് വേണ്ടി കൊച്ചിയിലേക്ക് പോകേണ്ടതില്ല. അപ്പം വില്‍ക്കാന്‍ വേണ്ടി ഒരു റെയില്‍വേ ലൈനിന്റെ ആവശ്യം സംസ്ഥാനത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
വന്ദേ ഭാരത് പ്രഖ്യാപിച്ച അവസ്ഥയില്‍ ഏറ്റെടുക്കല്‍ നടപടി റദ്ദാക്കി ഭൂമി യതാര്‍ഥ ഉടമസ്ഥര്‍ക്ക് വിട്ടു നല്‍കണം. വന്ദേ ഭാരത് വരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് ഒരു സാമ്പത്തിക ബാധ്യതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: k muraleedharan on krail and vande bharath


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..