കെ.മുരളീധരൻ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: ജനങ്ങള്‍ തള്ളിക്കളഞ്ഞ ഒരു പദ്ധതിക്ക് വേണ്ടി വാശിപിടിച്ചാല്‍ എത് എല്‍ഡിഎഫിന്‍റെ നാശത്തിലേ കലാശിക്കൂ എന്ന് കെ. മുരളീധരന്‍ എംപി. കെ-റെയില്‍ സമരത്തിന് നേതൃത്വം കൊടുത്തത് യുഡിഎഫ് അല്ല, നാട്ടുകാരാണ് സമരം ചെയ്യുന്നത്. പദ്ധതിയുടെ ഡിപിആറിനെക്കുറിച്ച് സര്‍ക്കാരിന് തന്നെ അറിയില്ല. ബഫര്‍ സോണിനെക്കുറിച്ച് മുഖ്യമന്ത്രി ഒന്ന് പറയുന്നു, സജി ചെറിയാന്‍ മറ്റൊന്ന് പറയുന്നു, കെ- റെയില്‍ മറ്റൊന്ന് പറയുന്നു. ചില മന്ത്രിമാര്‍ വിദൂഷക വേഷം കെട്ടാന്‍ ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കെ-റെയില്‍ വിഷയത്തില്‍ നാട്ടുകാരാണ് സമരം ചെയ്യുന്നത്. സമരത്തിന് നേതൃത്വം കൊടുത്തത് യു.ഡി.എഫ് അല്ല. ഇപ്പോള്‍ ഞങ്ങള്‍ രംഗത്തുണ്ട്. ഇതെല്ലാം ജനങ്ങളുടെ സ്വാഭാവികമായ പ്രതികരണമാണ്. അതെന്താ മുഖ്യമന്ത്രി കാണാത്തത്? ഇതുതന്നെയാണ് ശബരിമല വിഷയത്തിലും ഉണ്ടായത്. അന്നും വര്‍ഗീയത ഉണ്ടാക്കാന്‍ ശ്രമിച്ചു. ഹിന്ദു വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിച്ചു. പക്ഷേ എല്ലാ സമുദായങ്ങളും ഒറ്റക്കെട്ടായി നിന്നപ്പോള്‍ കൈ പൊള്ളി. ഇനി ഇതിലും കൈപൊള്ളാന്‍ നില്‍ക്കണോ?
നിങ്ങള്‍ അഞ്ച് കൊല്ലം ഭരിച്ചോ, തങ്ങള്‍ക്ക് അതില്‍ പരാതിയില്ലെന്നും മുരളീധരന്‍ പറഞ്ഞു. "ഇവിടെ വിമോചന സമരത്തിന്‍റെ ആവശ്യമെന്താ? ഞങ്ങള്‍ തന്നെ വിമോചന സമരത്തെ പിന്നീട് തള്ളിപ്പറഞ്ഞിട്ടുണ്ട്. സമരത്തില്‍ തീവ്രവാദി സംഘടനകളുണ്ട് എന്ന് പറയുന്നു. ഏതാ തീവ്രവാദി, കഴിഞ്ഞ തവണ എല്‍ഡിഎഫിന് വോട്ട് ചെയ്തവരാണോ തീവ്രവാദി? ഞങ്ങളില്‍ പലരും എല്‍ഡിഎഫിന് വോട്ട് ചെയ്തവരാണെന്ന് അവരില്‍ പലരും പറയുന്നുണ്ട്", മുരളീധരന്‍ പറഞ്ഞു.
ദേശീയപാതാ വികസനത്തിന് ആരും എതിരായിരുന്നില്ലെന്നും അലൈന്‍മെന്‍റിനെക്കുറിച്ചായിരുന്നു തകര്‍ക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗെയില്‍ പൈപ്പ് ലൈനിന്‍റെ കാര്യത്തിലും ചില തര്‍ക്കങ്ങളുണ്ടായിരുന്നു. അലൈന്‍മെന്‍റിന്‍റെ കാര്യത്തില്‍ പ്രാദേശികമായുണ്ടാകുന്ന തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സാധിക്കും. പക്ഷേ, ഇതങ്ങനെയല്ല. ഈ പ്രോജക്ടിന് തന്നെ ജനങ്ങള്‍ എതിരാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: k muraleedharan on k rail issues
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..