എളമരം കരീമിന്റെ പ്രസ്താവനകൾ പിണറായിസത്തിന്റെ വികൃതമുഖമെന്ന് കെ മുരളീധരൻ


കെ.മുരളീധരൻ | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: സി.പി.എം. നേതാവ് എളമരം കരീമിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എം.പി. എളമരം കരീമിന്റെ പ്രസ്താവനകൾ പിണറായിസത്തിന്റെ വികൃത മുഖം. സഹപ്രർത്തകനെ കൊന്നതും പോര, ഭാര്യ കെ.കെ രമയെ ഒറ്റുകാരിയുമാക്കി. ടി.പിയെ പിണറായി കുലംകുത്തിയാക്കുകയായിരുന്നുവെന്നും കെ മുരളീധരൻ കോഴിക്കോട് വെച്ച് പ്രതികരിച്ചു. അതേസമയം രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ഒളിമ്പ്യൻ പി.ടി ഉഷയെ കെ മുരളീധരൻ അഭിനന്ദിക്കുകയും ചെയ്തു.

പി.ടി ഉഷ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോട് കൂറ് പുലർത്തുന്ന ആളല്ല. രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തതിനെ വിമർശിക്കേണ്ടതില്ല. സർക്കാർ നൂറ് തെറ്റ് ചെയ്യുമ്പോൾ ഒരു ശരി ചെയ്താൽ ആ ശരി, ശരി തന്നെയാണ്. ഈ ഒരു തീരുമാനത്തെ വിമർശിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പി.ടി ഉഷയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തതിനെ വിമർശിച്ചു കൊണ്ട് സിപിഎം നേതാവായ എളമരം കരീം രംഗത്തെത്തിയിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം താന്‍ ബഹുമാനിക്കുന്ന ജനകീയ നേതാവാണെന്നായിരുന്നു ഉഷയുടെ മറുപടി.

Content Highlights: k muraleedharan mp statement against elamaram kareem and congratulate pt usha

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented