കെ. മുരളീധരൻ, എം.കെ. രാഘവൻ | Photo: Mathrubhumi
കോഴിക്കോട്: നേതൃത്വത്തിനെതിരായ വിമര്‍ശനത്തില്‍ എം.കെ. രാഘവനെ പിന്തുണച്ച് കെ. മുരളീധരന്‍. രാഘവന്‍ പറഞ്ഞത് പാര്‍ട്ടി വികാരമാണെന്നും കോണ്‍ഗ്രസിനുള്ളില്‍ മതിയായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. ഒരു കാര്യവും തന്നോടു പോലും ആലോചിക്കാറില്ലെന്നും പാര്‍ട്ടിക്ക് ദോഷമുണ്ടാകരുതെന്ന് കരുതിയാണ് പ്രതികരിക്കാതിരിക്കുന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
കൊടുത്ത റിപ്പോര്‍ട്ടിനെ കുറിച്ച് പരസ്യമായി പ്രതികരിച്ച രീതി ശരിയായില്ല. പക്ഷേ പാര്‍ട്ടിയെ സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ഒട്ടും ഗുണകരമല്ല. ഒരു പരസ്പര ചര്‍ച്ച ഇപ്പോള്‍ നടക്കുന്നില്ല. കെപിസിസി അധ്യക്ഷന്‍ അടിയന്തരമായി ഒരു രാഷ്ട്രീയകാര്യ സമിതിയോ അല്ലെങ്കില്‍ പാര്‍ട്ടി എക്‌സിക്യൂട്ടീവോ വിളിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം. പരസ്പര ചര്‍ച്ച ഉണ്ടാവണം. ഇപ്പോള്‍ പലതും ഞാന്‍ പോലും അറിയുന്നില്ല. പിന്നെ പ്രതികരിക്കാതിരിക്കുന്നത്, അങ്ങനെ പ്രതികരിച്ചതുകൊണ്ട് പാര്‍ട്ടിക്ക് ഒരു ദോഷമുണ്ടാകരുത് എന്ന് കരുതിയാണ്, മുരളീധരന്‍ പറഞ്ഞു.
അതേസമയം, നേതൃത്വത്തെ വിമര്‍ശിച്ച് നടത്തിയ പരാമര്‍ശത്തില്‍ എം.കെ. രാഘവന്‍ എം.പിയോട് കെ.പി.സി.സി. വിശദീകരണം തേടും. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നതാണ് കോണ്‍ഗ്രസിലെ ഇപ്പോളത്തെ രീതി എന്നായിരുന്നു കോഴിക്കോട്ട് പി. ശങ്കരന്‍ അനുസ്മരണവേദിയില്‍ രാഘവന്റെ വിമര്‍ശനം. പരാമര്‍ശത്തില്‍ നേതൃത്വത്തിന് കടുത്ത അസംതൃപ്തിയാണുള്ളത്.
Content Highlights: k muraleedharan extends support to mk raghavan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..