തീവെപ്പ് കേസിൽ പോലീസിന് ഗുരുതര വീഴ്ച, അപ്പോഴും കോൺഗ്രസിന്റെ ചർച്ച ആഭ്യന്തര പ്രശ്‌നങ്ങൾ- മുരളീധരൻ


രാജി പുതുക്കുടി

2 min read
Read later
Print
Share

പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പൊതുജനമധ്യത്തില്‍ ചര്‍ച്ചയാകാതെ നോക്കണമെന്നും കെ. മുരളീധരന്‍

കെ. മുരളീധരൻ | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: എലത്തൂര്‍ തീവണ്ടി തീവെപ്പു കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതര വീഴ്ചയുണ്ടായെന്ന് കെ. മുരളീധരന്‍ എം.പി. എന്നാല്‍, ആഭ്യന്തരവകുപ്പിന്റെ വീഴ്ച പുറത്തുകൊണ്ടുവരുന്നതിന് പകരം സംഘടനയ്ക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളായിരുന്നു കോണ്‍ഗ്രസിലെ വലിയ ചര്‍ച്ചയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പൊതുസമൂഹവും അതുതന്നെ ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു എം.പിയുടെ പ്രതികരണം.

ഈ പ്രവണത മാറണം. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളും തര്‍ക്കങ്ങളും എത്രയും പെട്ടെന്ന് പരിഹരിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സമരം ശക്തമാക്കണം. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പൊതുജന മധ്യത്തില്‍ ചര്‍ച്ചയാകാതെ നോക്കണമെന്നും കെ. മുരളീധരന്‍ അഭിപ്രായപ്പെട്ടു.

'എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ സംസ്ഥാന സര്‍ക്കാരിനുണ്ടായത് ഗുരുതരപാളിച്ചയാണ്. ആഭ്യന്തര വകുപ്പ് അമ്പേ പരാജയമെന്നതിന്റെ തെളിവാണിത്. പ്രതി രക്ഷപ്പെട്ടതടക്കം എല്ലാം ഇതിന്റെ തെളിവാണ്. പ്രതി രക്ഷപ്പെട്ടതോ പ്രതിയെ കൊണ്ടുവന്ന വാഹനം കേടായതോ ഉണ്ടായ സുരക്ഷാ വീഴ്ചകളോ ഒന്നും ചര്‍ച്ചചെയ്യപ്പെട്ടില്ല. ഇത്രയും വലിയ വീഴ്ച സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടും അത് ചര്‍ച്ചയാക്കി ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രതിപക്ഷത്തിനായില്ല. മാധ്യമങ്ങള്‍ മാത്രമാണ് ചര്‍ച്ചയാക്കിയത്. പാര്‍ട്ടി ഇത് ഏറ്റെടുത്തില്ല', കെ. മുരളീധരന്‍ കുറ്റപ്പെടുത്തി.

അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. അനില്‍ ആന്റണി ബി.ജെ.പിയില്‍ പോയത് സി.പി.എമ്മിന് കരുത്തായി. അനിലിന്റെ ബി.ജെ.പി. പ്രവേശം കോണ്‍ഗ്രസ് പാര്‍ട്ടിയെ ബാധിക്കില്ല. കാരണം, അദ്ദേഹം അടിത്തട്ടില്‍ പ്രവര്‍ത്തിച്ചിട്ടില്ല. സി.പി.എമ്മാണ് ഇതുകൊണ്ട് നേട്ടമുണ്ടാക്കാന്‍ പോകുന്നത്. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബി.ജെ.പി. എന്ന പ്രചാരണം മാര്‍ക്‌സിറ്റ് പാര്‍ട്ടി നടത്തുന്നു. ന്യൂനപക്ഷ വിഭാഗത്തെ കോണ്‍ഗ്രസില്‍ നിന്ന് അകറ്റാനുള്ള ആയുധമായാണ് സി.പി.എം. ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

'സൈബര്‍ അറ്റാക്ക് അനില്‍ ആന്റണിയുടെ രാഷ്ട്രീയ മാറ്റത്തിന് കാരണമായെന്ന് അജിത് ആന്റണി പറഞ്ഞതില്‍ വസ്തുത ഉണ്ട്. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുള്ളവരെ അടച്ചാക്ഷേപിക്കുന്ന രീതി കോണ്‍ഗ്രസിലെ ചിലര്‍ കാണിക്കുന്നു. ഇങ്ങനെ ഒരു പാരമ്പര്യം കോണ്‍ഗ്രസിനില്ല. അവര്‍ കോണ്‍ഗ്രസിന്റെ നന്മ ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസ് നശിച്ചാലും വേണ്ടില്ല താന്‍ ആരുടെ പെട്ടി പിടിക്കുന്നോ ആ നേതാവ് മാത്രം പ്രാജക്ട് ചെയ്യപ്പെടണം എന്ന ദുഷ്ടലാക്ക് ചിലര്‍ക്കുണ്ട്. ഇത് വെച്ച് പൊറുപ്പിക്കാനാവില്ല. ഇങ്ങനെയുള്ള സൈബര്‍ നേതാക്കന്മാരെ നിലയ്ക്കുനിര്‍ത്തണം. ഇഷ്ടപ്പെട്ടവരെ വാഴ്ത്തിപ്പാടാം, പക്ഷെ ഇഷ്ടമില്ലാത്തവരെ ഇകഴ്ത്തുന്ന രീതി ശരിയല്ല', കെ. മുരളീധരന്‍ വ്യക്തമാക്കി.

Content Highlights: k muraleedharan criticism state govt elathur train incident opposition anil k atony bjp congress

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
PINARAYI

2 min

സുരക്ഷ വാക്കില്‍മാത്രം; 'ചില്ലിക്കാശ്'സുരക്ഷിതമല്ല, കരുവന്നൂര്‍ രൂക്ഷമാക്കിയത് സര്‍ക്കാര്‍ നിലപാട്

Sep 26, 2023


ബദിയടുക്ക പള്ളത്തടുക്കയിൽ സ്‌കൂൾ ബസുമായി ഇടിച്ചുതകർന്ന ഓട്ടോ

2 min

ഓട്ടോയിറക്കിയിട്ട് നാല് മാസം;അപകടത്തില്‍ തകരക്കൂട് പോലെയായി,അവസാന തുടിപ്പും റോഡില്‍ നിലച്ചു

Sep 26, 2023


sfi

പത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ആരോപണം:SFI നേതാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Sep 26, 2023


Most Commented