രമേശ് ചെന്നിത്തല, കെ. മുരളീധരൻ | Photo: Mathrubhumi
കണ്ണൂര്‍: 'മുഖ്യമന്ത്രിക്കുപ്പായ' വിവാദത്തില്‍ രമേശ് ചെന്നിത്തലയെ പരിഹസിച്ച് കെ. മുരളീധരന് എം.പി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പ്രത്യേകിച്ച് കുപ്പായമില്ലെന്നും തലേന്നിട്ട ഡ്രസ് അലക്കി ധരിച്ചാണ് സാധാരണ സത്യപ്രതിജ്ഞ ചെയ്യാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ക്കും സജീവമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ശശി തരൂര്‍ കോണ്‍ഗ്രസിന്റെ നേതാവാണ്, എം.പിയാണ്. അദ്ദേഹത്തിന് പാര്‍ട്ടി പരിപാടികളിലോ പൊതുപരിപാടികളിലോ പങ്കെടുക്കുന്നതിന് യാതൊരു വിലക്കുമില്ല. പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ഡി.സി.സിയെ അറിയിക്കണം എന്ന നിര്‍ദേശം എല്ലാവര്ക്കും കൊടുത്തിട്ടുണ്ട്, എനിക്കുള്‍പ്പെടെ. അതില്‍ക്കൂടുതല്‍ ഒന്നുമില്ല. ഒരു നിയന്ത്രണവുമില്ല. അദ്ദേഹം ഇപ്പോള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടല്ലോ. പിന്നെന്താ കുഴപ്പം- മുരളീധരന് ആരാഞ്ഞു.
അങ്ങനെ പ്രത്യേകിച്ച് കുപ്പായമുണ്ടോ മുഖ്യമന്ത്രിക്ക്? മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍, തലേന്നൊക്കെ ഇട്ട ഡ്രസ് ഒന്ന് അലക്കിയിട്ടാണ് സാധാരണ ചെയ്യാറ്. മുന്‍പ് ബ്രിട്ടീഷുകാരുടെ കാലത്ത് സ്യൂട്ട് ഇട്ടാണ് സത്യപ്രതിജ്ഞ ചെയ്യാറുണ്ടായിരുന്നതെന്ന് കേട്ടിട്ടുണ്ടെന്നും മുരളീധരന് പറഞ്ഞു. പക്ഷേ ഇപ്പോള്‍ അതൊന്നുമില്ല, ജനാധിപത്യമല്ലേ- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ആരെങ്കിലും കോട്ട് തയ്പിച്ച് വെച്ചിട്ടുണ്ടെങ്കില്‍ അത് ഊരിവെച്ച് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങണമെന്നായിരുന്നു രമേശ് ചെന്നിത്തല കഴിഞ്ഞദിവസം പറഞ്ഞത്. നാലുവര്‍ഷം കഴിഞ്ഞ് ഞാന്‍ ഇന്നതാകുമെന്ന് ഇപ്പോള്‍ ആരും പറയേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
Content Highlights: k muraleedharan criticises ramesh chennithala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..