കെ. മുരളീധരൻ | Photo: Mathrubhumi
കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ശശി തരൂര്‍ എം.പിയുടേയുടേയും അശോക് ഗെഹ്‌ലോട്ടിന്റേയും പേര് ഉയര്‍ന്നതോടെ ഉടക്കിട്ട് കേരള നേതൃത്വം. നെഹ്‌റു കുടുംബത്തെ അംഗീകരിക്കുന്നവര്‍ക്ക് മാത്രമേ വോട്ട് ചെയ്യൂവെന്ന് കെ.മുരളീധരന്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ അദ്ദേഹം അതിനുള്ള താല്‍പര്യം പ്രകടിപ്പിക്കുന്നില്ല. അതാണ് ഞങ്ങള്‍ക്കൊക്കെയുള്ള പ്രയാസമെന്നും കെ.മരുളീധരന്‍ പറഞ്ഞു.
എന്നാല്‍ ആര്‍ക്കും മത്സരിക്കാമെന്നും ആരേയും വിലക്കില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പിയും പറഞ്ഞു. ഒറ്റക്കെട്ടായ തീരുമാനമായിരിക്കും ഉണ്ടാവുക. ശശി തരൂര്‍ മത്സരിക്കുന്നൂവെന്നത് മാധ്യമങ്ങളിലൂടെ മാത്രമേ അറിയൂ.രാഹുല്‍ യോഗ്യനാണ്. അദ്ദേഹം പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും കൊടിക്കുന്നില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ഭാരത് ജോഡോയുടെ പിന്തുണ ഇതിന് തെളിവാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മത്സരിക്കാന്‍ ശശി തരൂരിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി അനുമതി നല്‍കിയെന്ന വാര്‍ത്ത പുറത്ത് വന്നത്. കോണ്‍ഗ്രസിന് ഔദ്യോഗിക സ്ഥാനാര്‍ഥിയുണ്ടായിരിക്കില്ലെന്നും അറിയിച്ചിരുന്നു. തിങ്കളാഴ്ച തരൂര്‍ സോണിയയെ വസതിയിലെത്തി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. തരൂര്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന അഭ്യൂഹം പരക്കന്നതിനിടെ അപ്രതീക്ഷിതമായിരുന്നു കൂടിക്കാഴ്ച. തുടര്‍ന്നാണ് അശോക് ഗെഹ്‌ലോട്ടും ശശി തരൂരും മത്സരിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചത്. ഇതിന് ശേഷമായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.
രാഹുല്‍ഗാന്ധി മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ പൊതുസ്ഥാനാര്‍ഥിയായി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് തരൂര്‍ താത്പര്യപ്പെട്ടിരുന്നത്. തിരുത്തല്‍വാദിസംഘമായ ജി-23 ന്റെ പിന്തുണ അദ്ദേഹത്തിനുണ്ട്.
Content Highlights: K Muraleedharan congress president election


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..