തിരുവനന്തപുരം: ഒരമ്മ സ്വന്തം കുഞ്ഞിന് വേണ്ടി സമരം ചെയ്യേണ്ട ഗതിക്കേടുണ്ടായെങ്കില്‍ ഇത് പിണറായി വിജയന് നാണേക്കേടാണെന്ന് കെ.മുരളീധരന്‍ എംപി. സ്വന്തം കുഞ്ഞിന് വേണ്ടി പ്രതിഷേധം നടത്തുന്ന അനുപമയെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു മുരളീധരന്‍.

എന്തിനും അഭിപ്രായം പറയുന്ന ചില സാംസ്‌കാരിക നായകന്മാരുണ്ടല്ലോ ഈ നാട്ടില്‍, അവരൊക്കെ കാഷ്വല്‍ ലീവെടുത്ത് പോയോ എന്നും മുരളീധരന്‍ ചോദിച്ചു.

വനിതാ സംഘടനകള്‍ എവിടെ പോയി.ചാനലില്‍ കുരയ്ക്കുന്ന ഡിവൈഎഫ്‌ഐ നേതാക്കളെവിടെ. അനുപമയ്‌ക്കൊപ്പം മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി ഒഴികെ കേരളത്തിലെ മുഴുവന്‍ ജനങ്ങളുമുണ്ട്. കോണ്‍ഗ്രസുമുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.