ഊരിപ്പിടിച്ച കത്തിയുമായല്ല, ഉയര്‍ത്തിപ്പിടിച്ച മഴുവുമായാണ് മുഖ്യമന്ത്രി നടക്കുന്നത് - മുരളീധരന്‍


1 min read
Read later
Print
Share

കെ മുരളീധരൻ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: ബ്രണ്ണന്‍ കോളേജ് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കെ. മുരളീധരന്‍ എംപി. മരംമുറി വിഷയം ഇല്ലാതാക്കാനാണ് വിവാദം ഉണ്ടാകുന്നതെന്ന് മുരളീധരന്‍ പറഞ്ഞു. ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍ 50 വര്‍ഷത്തെ ചരിത്രം പറയേണ്ട ആവശ്യമില്ല. ഊരിപ്പിടിച്ച വാളുമായല്ല, ഊരിപ്പിടിച്ച മഴുവുമായാണ് മുഖ്യമന്ത്രി ഇപ്പോള്‍ നടക്കുന്നതെന്നും മുരളീധരന്‍ പരിഹസിച്ചു.

'മരം മുറിയില്‍ മൊത്തം അഴിമതിയാണ്. എവിടെയൊക്കെ കാടുണ്ടോ അതെല്ലാം വെട്ടാന്‍ ശ്രമിച്ചിട്ടുണ്ട്. കുറേ വെട്ടിക്കടത്തിയിട്ടുമുണ്ട്. മുമ്പ് മുഖ്യമന്ത്രി ഊരിപ്പിടിച്ച വാളിന് ഇടയില്‍ക്കൂടി നടന്നു എന്നല്ലേ പറയുന്നത്. ഇപ്പോള്‍ ഉയര്‍ത്തിപ്പിടിച്ച മഴുവുമായി കാണുന്ന മരം മുഴുവന്‍ വെട്ടിക്കൊണ്ടു പോകുന്നു. അതാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസ്ഥ.'

രണ്ടാം ഇടതുപക്ഷ സര്‍ക്കാരിനെ നാണം കെടുത്തിയ മരംമുറി പോലുള്ള സംഭവങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണിതെന്നും മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതിന്റെ കൂടെ കൊടകര കുഴല്‍പ്പണ കേസ് ഇല്ലാതാക്കാനുള്ള ശ്രമവും മുഖ്യമന്ത്രി നടത്തുന്നു. മരംമുറി കേസ് ഇ.ഡി. അന്വേഷിക്കാതിരിക്കാന്‍ കൊടകര കുഴല്‍പ്പണ കേസ് വെച്ച് ഒത്തുതീര്‍പ്പാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

ആദ്യത്തെ ഒറ്റവരിയില്‍ മറുപടി അവസാനിപ്പിക്കാമായിരുന്നില്ലേ എന്നും എന്തിനാണ് 50 വര്‍ഷത്തെ ചരിത്രം പറയുന്നതെന്നും മുരളീധരന്‍ ചോദിച്ചു. കോളേജില്‍ പഠിക്കുന്ന കാലത്ത് എല്ലാവരും കൊണ്ടും കൊടുത്തും കഴിഞ്ഞിട്ടുണ്ടാകും. അതൊന്നും ചര്‍ച്ച ചെയ്യാന്‍ ഇപ്പോഴത്തെ സമൂഹത്തിന് താല്പര്യമില്ല. ഇങ്ങോട്ട് വാചക കസര്‍ത്ത് നടത്താന്‍ വന്നാല്‍ തിരിച്ചങ്ങോട്ടും പറയും. പക്ഷേ മേലുതൊട്ടുള്ള കളി കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ശൈലിയല്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: K Muraleedharan against CM Pinarayi Vijayan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
PINARAYI

2 min

സുരക്ഷ വാക്കില്‍മാത്രം; 'ചില്ലിക്കാശ്'സുരക്ഷിതമല്ല, കരുവന്നൂര്‍ രൂക്ഷമാക്കിയത് സര്‍ക്കാര്‍ നിലപാട്

Sep 26, 2023


ബദിയടുക്ക പള്ളത്തടുക്കയിൽ സ്‌കൂൾ ബസുമായി ഇടിച്ചുതകർന്ന ഓട്ടോ

2 min

ഓട്ടോയിറക്കിയിട്ട് നാല് മാസം;അപകടത്തില്‍ തകരക്കൂട് പോലെയായി,അവസാന തുടിപ്പും റോഡില്‍ നിലച്ചു

Sep 26, 2023


sfi

പത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ആരോപണം:SFI നേതാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Sep 26, 2023


Most Commented