കോഴിക്കോട്; കെ.എം മാണി യു.ഡി.എഫ് വിടില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അഞ്ച് വര്‍ഷമായി  മാണിയെ പലരും ക്ഷണിക്കുന്നുണ്ട്. ഇത്തരത്തില്‍ മാണി യു.ഡി.എഫ് വിടുമെന്ന ഊഹാപോഹങ്ങള്‍ക്ക്‌ വാര്‍ത്താ പ്രാധാന്യത്തില്‍ കവിഞ്ഞ് യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ല. ഇവിടെ കക്ഷികളുടെ നിലപാടിനാണ്‌ പ്രധാന്യമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ശൈലിയെ ചൊല്ലിയുളള ആരോപണങ്ങള്‍ സദുദ്ദേശപരവും ജനാധിപത്യപരവുമാണ്. കെ.ബാബുവിനെതിരെ പുതിയ അന്വേഷണം നടത്തി യു.ഡി.എഫിനെ തകര്‍ക്കാമെന്ന് പുതിയ സര്‍ക്കാര്‍ വ്യാമോഹിക്കെണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

രാഷ്ട്രീയ ലക്ഷ്യത്തോടെ കൊണ്ടുവരുന്ന നടപടികള്‍ക്ക് കോണ്‍ഗ്രസിനെ തകര്‍ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.