ന്യൂഡല്‍ഹി: കെ.എം. മാണിയെ യു.ഡി.എഫില്‍ തിരികെ കൊണ്ടുവരണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭ ഉപാധ്യക്ഷനുമായ പി.ജെ. കുര്യന്‍. ഇതിനായി കോണ്‍ഗ്രസ് മുന്‍കൈയെടുത്ത് ചര്‍ച്ചകള്‍ നടത്തണം.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് മാണിയും കൂട്ടരും യുഡിഎഫില്‍ എത്തണമെന്നാണ് ആഗ്രഹം. മാണിയെ കെ.പി.സി.സി. നേതൃത്വം തള്ളിപ്പറഞ്ഞിട്ടില്ല.

കേരള കോണ്‍ഗ്രസിന് എതിരെയുള്ള നേതാക്കളുടെ പ്രസ്താവനകള്‍ വ്യക്തിപരം മാത്രമാണെന്നും കുര്യന്‍ അഭിപ്രായപ്പെട്ടു.