തിരുവനന്തപുരം: മാധ്യമ പ്രവര്ത്തകന് കെ. എം. ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കോടതി നിര്‍ദേശിച്ചിട്ടും പലതവണ കോടതിയില്‍ ഹാജരാകാതിരുന്ന ശ്രീറാം ഇന്ന് കോടതിയില്‍ ഹാജരായി. കേസില്‍ മറ്റൊരു പ്രതിയായ വഫ ഫിറോസ് നേരത്തെ ഹാജരായി ജാമ്യമെടുത്തിരുന്നു. കേസ് 27 ന് വീണ്ടും പരിഗണിക്കും. അപ്പോള്‍ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കും.
അതേസമയം, അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും കേസുമായി ബന്ധപ്പെട്ട രേഖകളും കൈമാറണമെന്ന് ശ്രീറാമിന്റെ അഭിഭാഷകന് ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജിയോടൊപ്പം നിരവധി രേഖകളുടെ പട്ടികയും ഹാജരാക്കിയിട്ടുണ്ട്.
കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് ശ്രീരാമിന്റെ പുതിയ ആവശ്യം. ഇത് വിചാരണ വീണ്ടും വൈകിപ്പിക്കുമെന്നാണ് സൂചന. ഇനി കേസ് പരിഗണിക്കുമ്പോള്‍ ആവശ്യം പരിഗണിക്കാമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്.
Content Highlights: K M Basheer death case: sriram venkataraman granted bail
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..