സത്യപ്രതിജ്ഞ ചെയ്തു, കൃഷ്ണന്‍കുട്ടിക്ക് ജലവിഭവ വകുപ്പ്


വൈകീട്ട് അഞ്ചു മണിയോടെ രാജ്ഭവനില്‍ നടന്ന ചടങ്ങിലാണ് കൃഷ്ണന്‍ കുട്ടിയുടെ സത്യപ്രജ്ഞാ ചടങ്ങ് നടന്നത്

തിരുവനന്തപുരം: ചിറ്റൂര്‍ എംഎല്‍എ കെ. കൃഷ്ണന്‍ കുട്ടി പിണറായി വിജയന്‍ സര്‍ക്കാരില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകീട്ട് അഞ്ച് മണിക്ക്‌ രാജ്ഭവനില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം സത്യവാചകം ചൊല്ലി അധികാരമേറ്റത്‌.

ഗവര്‍ണര്‍ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മാത്യു ടി.തോമസ് കൈകാര്യം ചെയ്തിരുന്ന ജലവിഭവ വകുപ്പ് തന്നെയാകും കൃഷ്ണന്‍ കുട്ടി കൈകാര്യം ചെയ്യുക. മുഖ്യമന്ത്രിയും മന്ത്രിമാരും എല്‍ഡിഎഫിലെ കക്ഷിനേതാക്കളും അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. യുഡിഎഫ് ചടങ്ങ് ബഹിഷ്‌കരിച്ചു.

ജനതാദള്‍ (എസ്) ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മാത്യ ടി തോമസ് രാജിവെച്ച ഒഴിവിലാണ് കൃഷ്ണന്‍ കുട്ടി മന്ത്രിയായത്. 1980,82,91 കാലയളവുകളില്‍ മൂന്ന് വട്ടം ചിറ്റൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ കൃഷ്ണന്‍ കുട്ടി നാലാംവട്ടം നിയമസഭയിലെത്തിയതോടെയാണ് മന്ത്രിസ്ഥാനം തേടിയെത്തിയത്.

1944 ആഗസ്റ്റ് 13ന് ചിറ്റൂര്‍ വിളയോടിയിലെ എഴുത്താണി വീട്ടില്‍ കുഞ്ഞു കുട്ടിയുടെയും ജാനകിയും ജാനകിയുടെയും മകനായി ജനനം. ഇരുപതാം വയസ്സില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. കെപിസിസി അംഗമായും പെരുമാട്ടി സഹകരണ ബാങ്ക് പ്രസിഡണ്ടായും പാലക്കാട് ജില്ലാ സഹകരണബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായും അഗ്രികള്‍ച്ചറല്‍ പ്രോസസിങ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സൊസൈറ്റി അംഗമായും പ്രവര്‍ത്തിച്ചു.

ഭാര്യവിലാസിനിയും മക്കളായ ലത, നാരായണന്‍കുട്ടി, അജയന്‍, ബിജു എന്നിവരുമടങ്ങുന്നതാണ് കുടുംബം.

Read More: ജനനായകൻ......

Content Highlights:K. Krishnan Kutty, JDS Minister, kerala cabinet

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section
Most Commented